ഇനി അത് പോലെ ഒരു കാലം ഉണ്ടായേക്കില്ല;ഇനിയേസ്റ്റ
മുന്‍ ബാഴ്സ താരമായ ഇനിയേസ്റ്റ ബാഴ്സയുടെ അകാദമിയായ ലാ മാസിയയ്ക്ക് തങ്ങളുടെ കാലഘട്ടത്തില്‍ ഉണ്ടായ പോലെയുള്ള കളിക്കാരെ ഇനി വാര്‍ത്തെടുക്കാന്‍ കഴിയില്ല എന്ന് ദി ഗാര്ഡിയന് നല്കിയ അഭിമുഘത്തില്‍ പറഞ്ഞു.ബാഴ്സയ്ക്ക് വേണ്ടി 600ഇല് പരം മല്‍സരങ്ങള്‍ കളിച്ചിട്ടുണ്ട് ഇനിയേസ്റ്റ.ഇപ്പോള്‍ ജപ്പാന് ക്ലബായ വിസെല്‍ കൊബെയ്ക്ക് വേണ്ടി കളിക്കുകയാണ്.
തങ്ങളുടെ കാലത്ത് ഉണ്ടായത് ലാമാസിയയുടെ ചരിത്രത്തില്‍ തന്നെ ഉണ്ടായ മികച്ച ടീമാണ്.ഇനി വരാന്‍ പോകുന്ന തലമുറ തങ്ങളെ പോലെ ആയിരിക്കില്ല,എന്നാല്‍ മോശമാവും എന്നും പറയാന്‍ കഴിയില്ല.സ്പോര്‍ട്ട്സില്‍ പല കാലഘട്ടങ്ങളും വരും,അകാലത്ത് ഞങ്ങളുടെ ഫസ്റ്റ് ടീമിന്റെ പ്രകടനം മോശമായതിനാല്‍ ഞങ്ങള്‍ക്ക് പെട്ടെന്നു തന്നെ അവസരം ലഭിച്ചു.പിന്നെ പുയോള്‍,വിക്ടര്‍,ചാവി എന്നിവരെല്ലാം ക്ലബില്‍ ചെറുപ്പം മുതല്‍ ഉള്ള താരങ്ങളാണ്. ചെറുപ്പം മുതല്‍ തന്നെ ഈ ക്ലബില്‍ കളിച്ച് വളര്‍ന്നത് കൊണ്ട് എനിക്ക് ക്ലബിനെ വളരെ അടുത്തറിയാന്‍ സാധിച്ചു എന്നും ഇനിയേസ്റ്റ പറഞ്ഞു.