Foot Ball legends Top News

യുവാൻ ഗോമസ് എന്ന യുവാനിറ്റോ – റയൽ മാഡ്രിഡ് ആരാധകരുടെ ചങ്കിലെ കനൽ

April 7, 2020

author:

യുവാൻ ഗോമസ് എന്ന യുവാനിറ്റോ – റയൽ മാഡ്രിഡ് ആരാധകരുടെ ചങ്കിലെ കനൽ

സാന്‍റിയാഗോ ബെര്‍ണാബുവില്‍ റയല്‍ മാഡ്രിഡ് ഓരോ തവണ പന്ത് തട്ടുമ്പോഴും കളിയുടെ ഏഴാം മിനിറ്റില്‍ ഗ്രഡേ ഫാന്‍സ് എന്ന കുറച്ച് പേര്‍ ” Illa, illa, illa, Juanito Maravilla!” എന്ന് നാല് തവണ ഉറക്കെ ശബ്ദമുണ്ടാക്കും…അതിന് ശേഷം അവരുറക്കെ പാടും

”Arriba,

Arriba, arriba,

Arriba con este balón,

Que Juanito lo prepara,

Que Juanito lo prepara,

Santillana mete gol!”

“Run forward,

Run forward, run forward,

Run forward with this ball,

Juanito prepares it (makes a pass),

Juanito prepares it (makes a pass),

And Santillana scores a goal!”

അവരൊര്‍ക്കുകയാണ് ക്ളബ് ഫുട്ടബോളിലെ മെക്കയുടെ പ്രിയ പുത്രനെ…. 25 വര്‍ഷം മുമ്പ് ഒരു കാറപകടത്തില്‍ അവരെ കണ്ണീരിലാഴ്ത്തി വിടവാങ്ങിയ യുവാന്‍ ഗോമസിനെ…. തങ്ങളുടെ പ്രിയ യുവാനിറ്റോയെ….

മലാഗയുടെ തെരുവുകളില്‍ ഫുട്ബോള്‍ കളിച്ചു വളര്‍ന്ന ജുവാന്‍ മാര്‍ട്ടിനസ് 14 ആം വയസ്സിലാണ് അറ്റ്ലറ്റിക്കോ മാഡ്രിഡിന്റെ യൂത്ത് ടീമിലെത്തുന്നത്…. യൂത്ത് ടീമിലെന്നും പകരകാരുടെ ബെഞ്ചിലായിരുന്നു അയാളുടെ സ്ഥാനം…ഇതിനിടയില്‍ കളിക്കിടെ കാലൊടിഞ്ഞ് ഒരു വര്‍ക്ഷം നക്ഷടപെട്ടു… പ്രതിഭ പോരായെന്ന കാരണത്താല്‍ അറ്റ്ലറ്റിക്കോ മാഡ്രിഡ് സെവിയക്കയാളെ വില്‍ക്കുവാന്‍ ശ്രമിച്ചെങ്കിലും ആ ട്രാന്‍സ്ഫര്‍ പരാജയപെട്ടു….

തങ്ങള്‍ക്ക് വേണ്ടാത്ത കളിക്കാരനെ അറ്റ്ലറ്റിക്കോ മാഡ്രിഡ് രണ്ടാം ഡിവിഷന്‍ ക്ളബായ ബുര്‍ഗോസില്‍ ലോണിന് വിട്ടു… അയാളുടെ ചരിത്രം ആരംഭിക്കുന്നത് അവിടെ നിന്നാണ്…ആ സീസണില്‍ ബുര്‍ഗോസിനെ രണ്ടാം ഡിവിഷന്‍ ചാമ്പ്യന്‍മാരാക്കിയ യുവാനിറ്റോ അടുത്ത സീസണില്‍ അവരെ ലാലീഗയില്‍ നില നിര്‍ത്തിയതിന്റെ അമരകാരനായി… പ്രശസ്ത മാഗസിന്‍ ”ഡോണ്‍ ബാലന്‍” ആ സീസണിലെ ലാലീഗ പ്ളെയര്‍ ആയി തിരഞ്ഞെടുത്തത് യുവാന്‍ മാര്‍ട്ടിനസിനെയാണ്…അതോടെ ബാഴ്സിലോണയടക്കം പ്രമുഖ ക്ളബുകള്‍ അയാളെ തേടിയെത്തി…പക്ഷ അയാള്‍ അതെല്ലാം നിരസിച്ചു…അയാളുടെ സ്വപ്നം ലോസ് ബ്ള്ങ്കോസിന്റെ വെളുത്ത ജഴ്സിയായിരുന്നു….ഒടുവില്‍ അയാളെ തേടി ആ വിളിയെത്തി…

1977 ല്‍ 23 ആം വയസ്സില്‍ അയാള്‍ സാന്‍റിയാഗോ ബെര്‍ണ്ണാബുവിലെ ചരിത്രമുറങ്ങുന്ന മണ്ണിലേക്ക് കാലെടുത്ത് വച്ചു..അഞ്ച് ലാലീഗയും രണ്ട് കോപ്പ എല്‍ ഡി റേയും രണ്ട് യുവേഫകപ്പും അടങ്ങുന്ന പത്ത് വര്‍ഷം നീണ്ട ഒരു യാത്രയുടെ ആദ്യ ദിനമായിരുന്നു അത്…”Entering this club is like touching the sky, I’d prefer Real Madrid among all the clubs and Madrid among all the cities”. അതായിരുന്നു ആ ക്ളബിലെ പ്രസന്‍റഷനിലെ അയാളുടെ വാക്കുകള്‍…

യുവാന്‍ മാര്‍ട്ടിനസ് ബെര്‍ണ്ണാബുവിലെ ആരാധകരുടെ മനസ്സിനെ കീഴടക്കാന്‍ അധികം സമയം വേണ്ടി വന്നില്ല… ”ജുവാനിറ്റോ”യെന്നവര്‍ അയാളെ വിളിച്ചു…83-84 ല്‍ പിച്ചാച്ചി ട്രോഫി നേടിയത് ജുവാനിറ്റോയാണ്… പക്ഷേ അയാളൊരിക്കലും അസാധ്യനായ ഗോള്‍ സ്കോററായിരുന്നില്ല….അത്യധികമായ വേഗതയുളളവനോ അധികമായ സ്കില്ലുകളുളളവനോ കളികളത്തിലെ അസാധ്യ ക്രിയേറ്ററോ ഒന്നുമായിരുന്നില്ല ജുവാനിറ്റോ…പക്ഷേ എന്നിട്ടുമയാള്‍ ക്ളബിന് അത്രയേറെ സ്പെഷ്യല്‍ ആയിരുന്നു ….

എന്ത് കൊണ്ട് ? അതിനുളള ഉത്തരം…. അയാള്‍ തിരിച്ചു വരവുകളുടെ പ്രണയതാവായിരുന്നു….രണ്ട്, മൂന്ന് എന്തിന് 5-1 ന് റയല്‍ എവേ മത്സരങ്ങളില്‍ തോറ്റപ്പോള്‍ തിരിച്ചു വരവ് നയിച്ചത് യുവാനിറ്റോയായിരുന്നു…പ്രഷറുകളെ അയാള്‍ അത്രയേറെ ഇഷ്ടപെട്ടു..സെല്‍റ്റിക്ക് , മേണ്‍ചങ്ളാഡ്ബെച്ച്, ആന്ദെര്‍ലെചറ്റ് ..അയാളുടെ സെക്കന്‍റ് ലെഗിലെ തിരിച്ചു വരവുകളില്‍ തകര്‍ത്തെറിയപെട്ട ടീമുകളായിരുന്നു്….അയാള്‍ കളികളത്തിലെ നായകനും മോട്ടിവേറ്ററും ധൈര്യവും എല്ലാമായിരുന്നു…

ഒരിക്കല്‍ ഇന്‍ററിനോട് ആദ്യ പാദത്തില്‍ 2 ഗോളുകള്‍ക്ക് തോറ്റപ്പോള്‍ യുവാനിറ്റോ എതിരാളികളോട് പറഞ്ഞു…”90 minutes at the Bernabéu is a very long time” . ലോകഫുട്ട്ബോള്‍ ചരിത്രത്തിലെ തന്നെ എക്കാലത്തെയും പ്രശസ്തമായ വാക്കുകളിലൊന്നായത് മാറി…രണ്ടാം പാദത്തില്‍ 3-0 വിജയവുമായി റയല്‍ തിരിച്ച് വന്നപ്പോള്‍ ജുവാനിറ്റോ എതിരാളികളെ നോക്കി ചിരിച്ചു….എല്ലാമുണ്ടായിരുന്നു അതില്‍..ഓരോ നോക്കൗട്ട് മാച്ചും അയാള്‍ക്ക് ഫൈനലായിരുന്നു… ”Never” എന്നൊരു വാക്ക് അയാളൊരിക്കല്ലും ഉപയോഗിക്കുകയില്ലായിരുന്നത്രെ…അയാളുടെ ഫിനോമിനണ്‍…ആ ക്യാരക്ടര്‍ …ആരാധകര്‍ ”the spirit of Juanito” എന്നതിനെ വിളിച്ച് കൊണ്ടിരുന്നു…

ഇതിനൊരു മറുവശവുമുണ്ടായിരുന്നു…ആരെയും കൂസാത്ത യുവാനിറ്റോ കളികളത്തിലെന്നും വഴക്കാളിയാരിരുന്നു…അയാള്‍ ആരെയും കൂസുകയോ അനുസരിക്കുകയോ ചെയില്ലായിരുന്നു…എതിരാളിയുടെ മുഖത്ത് തുപ്പുക…റഫറിയെ തളളിയിടുക…കളികളത്തില്‍ അയാള്‍ക്ക് പലവട്ടം ബാന്‍ കിട്ടി കൊണ്ടിരുന്നു…മാഡ്രിഡിലെ തന്നെ ചില ആരാധകര്‍ക്ക് അയാളെ ഇഷ്ടം ഇല്ലായിരുന്നു…. എതിരാളികള്‍ അയാളെ അങ്ങയറ്റം വെറുത്തു…1978 ലോകകപ്പ് സ്പെയിന്‍ – യുഗോസ്ലാവിയ യോഗ്യതാ മത്സരം..ഒരു ലഷത്തിലധികം കാണികള്‍ തിങ്ങി നിറഞ്ഞ സ്റ്റേഡിയത്തില്‍ സ്പാനീഷ് കളിക്കാര്‍ക്ക് യുഗോസ്ല്യാവ്യന്‍ കാണികളുടെ വസ്തുക്കള്‍ വലിച്ചെറിയലില്‍ വാം അപ്പ് പോലും നടത്താന്‍ സാധിക്കാതെ വന്നു… കളിയുടെ 77 ആം മിനിറ്റില്‍ സ്പെയിന്‍ ഗോള്‍ നേടിയതോടെ കാണികളെ കളിയാക്കി ജുവാനിറ്റോ ചേഷ്ട കാണിച്ചു….അവരതിന് പ്രതികരിച്ചത് കുപ്പി ജുവാനിറ്റൊയുടെ തലയിലേക്ക് വലിച്ചെറിഞ്ഞാണ്…ബോധരഹിതനായി യുവാനിറ്റോ നിലം പതിച്ചു. 1987 ല്‍ ബയണിനോട് 3 ഗോളിന് പുറകില്‍ നില്‍ക്കുമ്പോള്‍ ഫൗള്‍ ചെയ്യപെട്ട് നിലത്ത് വീണു കിടന്ന ലോതര്‍ മത്തായിസിനെ ചവിട്ടിയതിന് യുവേഫ അഞ്ച് വര്‍ഷത്തേക്ക് യുവേഫ കോമ്പിറ്റേഷനുകളില്‍ അയാളെ വിലക്കി… അതോടെ റയല്‍ അയാളുടെ കോണ്‍ട്രാക്ട് ടെര്‍മ്മിനേറ്റ് ചെയ്തു…

എന്നാല്‍ അയാളുടെ കളി അവിടെ അവസാനിച്ചില്ല…അടുത്ത രണ്ട് സീസണില്‍ അയാള്‍ മലാഗക്കായി ബൂട്ട് കെട്ടി. അതിന് ശേഷം മെരീദയുടെ കോച്ചായി…

ഒരു ദിവസം അയാള്‍ കോച്ചായി തിരിച്ചു വരുന്നത് ബെര്‍ണ്ണാബുവിലെ കാണികള്‍ സ്വപ്നം കണ്ടു…ജുവാനിറ്റൊ അതേറെ മോഹിച്ചിരുന്നു..അതിനുളള കഴിവ് അയാള്‍ക്കുണ്ടായിരുന്നു… പക്ഷേ 1992 ഏപ്രില്‍ രണ്ടിന് റയല്‍- ടോറീനോ മത്സരം വീഷിച്ചതിന് ശേഷം ബെര്‍ണ്ണാബുവില്‍ നിന്ന് വീട്ടിലേക്ക് തിരിച്ച് പോയ 37 കാരാനായ ജുവാനിറ്റോ ഒരു കാറപകടത്തില്‍ മരണപെട്ടു….സ്വപ്നം പൂര്‍ത്തിയാകാതെ..

“When the seventh minute starts

In the home matches of this squad

The Grada Fans get out their drums

To play a tune which is well-known

And then the loud echo of the claps

Fills the Bernabéu’s stands of stone

The light shines on the waving flags

Don’t sit here alone, let’s sing along

To one of the most touching chants

Dedicated to the legend who is gone

Who was a forward or a sudden storm

With the number 7 and a reckless soul

A dreamer who didn’t go with the flow

He turned his life into the corrida show

Because sometimes he fully lost control

Maybe he never did magic with the ball

But there was a daring in his every goal

He could play even with a broken bone

And could fight for the club on his own

Once he reached the top and didn’t fall

On his way he broke through every wall

But he won everything just to lose it all

He’ll stay our inspiration forevermore

Even though he is not here anymore

He was a leader with a special role

A real hero who died on the road

More than twenty-five years ago

But his spirit is gonna be reborn

When the seventh minute starts

At the stadium he called home”

Leave a comment