Foot Ball legends Top News

റോയി കീൻ – ചോരതിളപ്പിന്റെ തമ്പുരാൻ

March 22, 2020

author:

റോയി കീൻ – ചോരതിളപ്പിന്റെ തമ്പുരാൻ

കളി മെനയുന്നതിലെ ഒരു ചെറു പിഴവോ, കളിക്കാരുടെ പിഴവുകളോ, ഒരു ഞൊടിഇടയിലെ ആലസ്യത്തിലോ പൊലിഞ്ഞു പോയേക്കാവുന്നത് ഒരു ടീമിന്റെ മുഴുവൻ ആഗ്രഹങ്ങളുടെയും പ്രതീക്ഷകളുടെയും കളിയാണ് ഫുട്ബോൾ. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിഒൻപത് എന്ന് പറഞ്ഞാൽ എല്ലാ ഫുട്ബോൾ ആരാധകർക്കും ആദ്യം ഓർമ വരുന്ന കാര്യങ്ങളുടെ കൂട്ടത്തിൽ ഏറ്റവും ഉയർന്നു നിൽക്കുന്ന ഒന്നാണ് ഫെർഗിയുടെ യുണൈറ്റഡും അവരുടെ ട്രെബിൾ നേട്ടവും. ഇന്നും ഇംഗ്ലീഷ് ടീമുകൾക്ക് എത്തി പിടിക്കാൻ ആവാത്ത ഒരു സ്ഥാനം. രണ്ടു ദശകങ്ങൾ ആയി ടീമുകൾ മാറി മാറി പരിശ്രമിക്കുകയും, പരിശ്രമങ്ങൾ ഇംഗ്ലീഷ് ഫുട്ബോളിന്റെ കളി ശൈലിക്ക് ആവശ്യമായ ഇന്റെൻസിറ്റിയിലും ഫിസിക്കലിറ്റിയിലും തട്ടി പാതി വഴിയിൽ വിഫലമാവുന്നതും നമ്മൾ കണ്ടതും കാണുന്നതുമായ കാര്യങ്ങളാണ്. ഭാഗ്യ നിർഭാഗ്യങ്ങൾക്ക് മുകളിൽ കളിച്ചവരുടെയും കളിപ്പിച്ചവരുടെയും നിശ്ചയദാർഷ്ട്യത്തിന്റെ കഥ കൂടെ പറയാനുണ്ട് ആ ട്രെബിൾ നേട്ടത്തിന്. അത്തരത്തിൽ ഒന്നാണ്, ട്രബിൾ എന്ന് കേൾക്കുമ്പോൾ മനസിലേക്കു വരുന്ന ബയേൺ മ്യൂണിച്ചിനോടുള്ള തിരിച്ചു വരവ്. എന്നാൽ ആ ഒരു തിരിച്ചുവരവിൽ ഒതുങ്ങുന്നതല്ല ആ സീസണിലെ അവരുടെ തിരിച്ചിവരാവുകളുടെ കഥ. ചിലപ്പോൾ യുണൈറ്റഡ് ആരാധകർ പോലും അതികം ഓർത്തിരിക്കാത്ത ഒരു മത്സരം. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിശ്വവിഖ്യാത തിരിച്ചുവരുകളുടെ കൂട്ടത്തിൽ ആ സീസണ് പറയാൻ വേറെ ഒരു കളി കൂടെ ഉണ്ട്. കാലം ഒരിക്കലും നീതിപാലിക്കുകയോ, സംസാരിച്ചു കേൾക്കുകയോ ചെയ്യാത്ത 1999 ചാമ്പ്യൻസ് ലീഗ് സെമിയിലെ മാഞ്ചെസ്റ്ററിന്റെ ടൂറിൻ യാത്ര.

 

ആ കാലഘട്ടത്തിലെ ഫെർഗുസൻറെ ടീമിന് മെന്റാലിറ്റിയിലോ കോണ്ഫിടെൻസിലോ കളി മികവിലോ ഒട്ടും തന്നെ കുറവുണ്ടായിരുന്നില്ല. മെനയുവാൻ ഫെർഗുസണും അത് നടത്തികാണിക്കാൻ നെവില്ലെ, സ്റ്റാം, ഇർവിൻ, സ്കോൾസ്, ഗിഗ്ഗ്‌സ്, യോർക്ക്, കോൾ, ഒലെ, ബെക്കാം പോലെ ഉള്ള കരുത്തുറ്റ ഒരു പറ്റം പ്രതിഭകളും ഫുട്ബോൾ പിച്ച് പഴ്സനാലിറ്റികളും. കളിക്കാൻ ഇറങ്ങിയാൽ മുന്നിൽ ജയം മാത്രം കാണുന്നവർ. പിന്നെ ഇവരെ മുന്നിൽ നിന്ന് നയിക്കാനും ഗ്രൗണ്ടിൽ കാര്യങ്ങൾ നിയന്ത്രിക്കാനും ദി ലാസ്റ്റ് പീസ് ഓഫ് ദി ജിഗ്‌സൗ എന്നപോലെ റോയ് കീനും.

1968 ന് ശേഷം യൂറോപ്യൻ രാത്രികൾ ഇത്രയും ആധികാരികമായി കളിച്ചു ജയിച്ചു വന്ന ടീം മുൻ വർഷങ്ങളിൽ യുണൈറ്റഡിന് ഇല്ലായിരുന്നു. ഫെർഗുസൺ പ്രീമിയർ ലീഗിൽ നില ഉറപ്പിച്ചിട്ടും കൈപ്പിടിയിൽ നിന്നും വഴുതി പൊയ്ക്കൊണ്ടിരുന്ന ടൂർണമെന്റ് ആയിരുന്നു ചാമ്പ്യൻസ് ലീഗ്. 99തിലും കാര്യങ്ങൾ അനുകൂലമല്ലായിരുന്നു. കഠിന ഗ്രൂപ്പിൽ യുണൈറ്റഡിന് എതിരാളികൾ ബാഴ്സയും ബയേണും. ഇരു പാതങ്ങളിലുമായി ബാഴ്സയോടുള്ള 6-6 അന്നത്തെ ബാഴ്സ കോച്ച് വാൻ ഗാലിന്റെ ഉറക്കവും ബാഴ്സയുടെ ചാമ്പ്യൻസ് ലീഗ് മോഹങ്ങളും കെടുത്തി. നോക്ക്ഔട്ടിൽ ബാജിയോയുടെയും സാക്ഷാൽ റൊണാൾഡോയുടെയും ഇന്ററും. ഇവരെ കടന്നു എത്തിയത് ജുവന്റസിന്റെ മുന്നിൽ. സിദാൻ, ഇൻസാഗി, കൊണ്ടേ, മോന്റര, ഡേവിഡ്‌സ്, പെസാരി പോലെ ഉള്ള താരനിര. അടുപ്പിച്ചു മൂന്ന് യൂറോപ്യൻ ഫൈനലുകളും അതിൽ ഒരു കിരീടവും നേടിയ ടീം. ലിപ്പിയുടെ മടക്കത്തോടെ ആ സീസണിൽ ഫോം കണ്ടെത്താൻ കഷ്ടപ്പെട്ടിരുന്ന ജുവെന്റസ് അല്ലായിരുന്നു ഓൾഡ് ട്രാഫൊർഡിലെ ആദ്യ പാദത്തിൽ കണ്ടത്. സീസൺ ഫോമിന് വിപരീതമായി മനോഹര കളിയും അവർ ആഗ്രഹിച്ച ഒരു എവേ ഗോളും ആയിട്ടാണ് ആഞ്ചെലോട്ടിയുടെ ടീം മാഞ്ചസ്റ്റർ വിട്ടത്. ജയം കൈ അകലെ ഗിഗ്ഗ്‌സ് തട്ടിയെടുത്തെങ്കിലും കൊണ്ടെയിലൂടെ നിർണായക എവേ ഗോളുമായി മടങ്ങിയപ്പോൾ യുവേയുടെ മനസ്സിൽ ഒരു ചെറുപുഞ്ചിരി വിടർന്നു കാണണം, കാരണം യുണൈറ്റഡ് ഒരിക്കലും ഇറ്റലിയിൽ പോയി ജയിച്ചിട്ടില്ല എന്നത് തന്നെ. യുവെക്ക് എന്നും സ്റ്റേഡിയോ ഡെല്ല അല്പ് ഒരു കോട്ടയായിരുന്നു. ഒരിക്കൽ മാത്രമേ ഇംഗ്ലീഷ് ടീമുകളോട് തോൽവി അറിയേണ്ടി വന്നിട്ടുള്ളൂ അവിടെ എന്നതും അവരുടെ ആത്മവിശ്വാസം കൂട്ടുന്നതായിരുന്നു.

ട്യൂറിനിൽ ഇറങ്ങുന്നതിന്റെ ഒരാഴ്ച്ചമുന്നേ ചിരവൈരികളും ലോക്കൽ റൈവൽസുമായ ആർസെനലിനെ FA കപ്പിൽ തോൽപ്പിച്ചായിരുന്നു യുണൈറ്റഡിന്റെ വരവ്. പത്തു പേരുമായി ചുരുങ്ങിയിട്ടും ഗിഗ്ഗ്സിന്റെ ചിറകിലേറി മിന്നും ജയം ചെറുതായൊന്നുമല്ല അവരുടെ കോൺഫിഡൻസ് കൂട്ടിയത്. ഫെർഗി എന്ന കോച്ചിന് ആവശ്യവും ആ കോൺഫിഡൻസ് തന്നെ ആയിരുന്നിരിക്കണം. ഡ്രസിങ് റൂമിൽ എത്തിയ അദ്ദേഹം ഒന്നേ പറഞ്ഞു കാണുള്ളൂ “save the celebration for Turin“. എന്നാൽ ഗിഗ്ഗ്സിന്റെ ഇഞ്ചുറി യുണൈറ്റഡിനെ തളർത്തി. ട്യൂറിനിൽ കളിക്കാൻ സ്കോൾസ് ബെഞ്ചിലും ഗിഗ്ഗ്‌സ് പുറത്തും ആയപ്പോൾ ഫെർഗിയുടെ നോട്ടം തന്റെ വിശ്വസ്താനിലേക്ക് തിരിഞ്ഞു, പഴുതുകളില്ലാത്ത തന്ത്രങ്ങൾ പഴുതുകളിലാതെ നടപ്പാക്കാൻ ഏറ്റവും അനുയോജ്യൻ
ആയ പടത്തലവൻ, റോയ് കീൻ.

An average football game is pretty exciting for the fans, but the night in Turin was tuned in for another classic display giving the fans an essential hit of adrenaline. ആരാധകരും ലോകവും ഒരു പന്തിലേക്ക് ചുരുങ്ങുന്ന തൊണ്ണൂറു മിനുട്ടുകൾ, ആരാധകരുടെ ആർപ്പുവിളികളാൽ ശബ്ദമുഖരിതമായിരുന്നു യുവെ കോട്ട. എതിർ ടീമിന് പന്ത് തട്ടാനുള്ള മാനസികാവസ്ഥ കൊടുക്കാത്ത കാണികൾ. കാണികളുടെ ആരവത്തിൽ മികച്ചു തന്നെ തുടങ്ങി യുവന്റസ്. ലോക ഫുട്ബോളർ പട്ടം നേടിയെത്തിയ സിദാൻ അത് എന്തുകൊണ്ട് തനിക്കു കിട്ടി എന്നതിനെ അന്വർത്ഥമാക്കുന്ന രീതിയിൽ കളം നിറഞ്ഞു കളിക്കുന്നു. കളി തുടങ്ങി 6ആം മിനുട്ടിൽ ഗ്രൗണ്ടിന്റെ ഇടത്തെ മൂലയിൽ നിന്നും സിദാന്റെ ഒരു പിൻ പോയിന്റ് ക്രോസ്സ്, മറുവശത്തു ഇൻസാഗിയും. എവേ ഗോളിനും ജയത്തിനും വേണ്ടി ഇറങ്ങിയ യുണൈറ്റഡിന് കിട്ടിയ ആദ്യത്തെ അടി. ആദ്യ ഗോളിന് ശേഷം ഷേപ്പ് കണ്ടെത്താൻ ബുദ്ധിമുട്ടിയ യുണൈറ്റഡ് കണ്ണടച്ച് തുറക്കും മുന്നേ ഇൻസാഗി വീണ്ടും വല കുലുക്കി. പതിനൊന്നാം മിനുട്ടിൽ ബോൾ സ്വീകരിച്ചു എതിർ പെനാൽറ്റി ഏരിയയിൽ കുതിച്ച ഇൻസാഗിയുടെ ഒരു ഇടംകാലൻ ഷോട്ടിൽ സ്റ്റാമിന്റെ ഡിഫ്ളക്ഷൺ കൂടി ആയതോടെ ഷ്മായികാലിന് ബോൾ കൈപ്പിടിയിൽ ഒതുക്കാൻ സാധിച്ചില്ല. 0-2. ആ ഗോളിന് ശേഷം കമന്റേറ്റർ പറയുന്നുണ്ടായിരുന്നു “United need a miracle now to progress”. യുണൈറ്റഡ് ടീം മുഴുവൻ പകച്ചു നിന്നു, ഒരാൾ ഒഴികെ; റോയ് കീൻ. “When the going gets tough, the tough gets going” എന്നു പറയുന്നത് പോലെ, കീൻ ഒരു എണ്ണയിട്ട യന്ത്രം പോലെ ഓടാൻ തുടങ്ങി. എതിർ ടീമിനോട് കയർക്കുകയും സ്വന്തം ടീമിനോട് ആജ്ഞാപിക്കുകയും ചെയ്ത് കളി വരുതിയിലാക്കി തുടങ്ങി കീൻ. നിരന്തരം വിങ് പ്ലേയിലൂടെ ആക്രമണങ്ങൾ അഴിച്ചു വിട്ട യുണൈറ്റഡിന് ഗോളുകൾ മാത്രം ലഭിച്ചില്ല. തന്റെ ഫോർവേഡുകൾ വേണ്ട ഗോളുകൾ കണ്ടെത്താൻ ബുദ്ധിമുട്ടിയപ്പോൾ സ്വയം ആ ദൗത്യവും ഏറ്റെടുത്തു കീൻ. The captain fantastic was leading from the front. കളി മറക്കാൻ അല്ല നമ്മൾ ട്യൂറിനിലേക്ക് വന്നതെന്ന് പറഞ്ഞ കീൻ, എങ്ങനെ കളിക്കണം എന്ന് സ്വയം കാണിച്ചുകൊടുക്കുകയും ചെയ്തു. കളിയുടെ ഇരുപത്തി നാലാം മിനുട്ടിൽ ബെക്ക്ഹാം കോർണറിൽ തന്നെ മാർക്ക് ചെയ്തിരുന്ന സിദാനെയും പെസോട്ടോയെയും കബളിപ്പിച്ചു ഒരു മനോഹരമായ ഗൈഡഡ് ഹെഡറിലൂടെ യുവേയുടെ പോസ്റ്റിന്റെ വലത്തേ ഭാഗം ചലിപ്പിച്ചു കാണികളെ നിശ്ശബ്ദരാക്കി കീൻ. ഒരു ആഘോഷമോ സെലിബ്രേഷനോ ഇല്ലാതെ കീൻ തിരിച്ചു സ്വന്തം പകുതിയിലേക്കോടി, സമയമില്ല കളയാൻ ജയം വേണം എന്ന മട്ടിൽ. 1-2.

കളി ഗതി തന്നെ മാറ്റിയത് മുപ്പത്തി നാലാം മിനുട്ടിൽ ബ്ലോക്ക്വിവിസ്റ്റിന്റെ ഒരു സ്‌ക്വർ പാസ് ആയിരുന്നു. മുന്നിലേക്ക് കളിക്കേണ്ട ബോൾ ബ്ലോക്ക്വിവിസ്റ്റ്‌ സൈഡിലേക്ക് ലൂസ് പാസ് കൊടുക്കുന്നു, ബോൾ ഒതുക്കാൻ വിഷമിച്ച കീനിന്റെ കാലിൽ നിന്നും സിദാൻ പന്ത് തട്ടിയെടുത്തു മുന്നിലേക്ക് പോവാൻ ശ്രമിക്കവേ കീൻ സിദാനെ ഫൗൾ ചെയ്ത് കളി ബ്രേക്ക് ചെയ്യുന്നു. കീനിന് യെല്ലോ കാർഡും, ജയിച്ചാൽ ഫൈനലും മിസ്സ് ആവും. റഫറി പോക്കറ്റിലേ കാർഡിലേക്ക് കൈ അടുപ്പിച്ചതും ബെഞ്ചിൽ ഇരുന്ന വെസ് ബ്രൗൺ സഹകളിക്കാരനെ നോക്കി പറഞ്ഞു, “There is the game changing moment, he will bloody kill the opposition”. ലൂസ് പാസ്സ് ഇട്ട ബ്ലോക്ക്വിവിസ്റ്റിനെ ദഹിപ്പിക്കാൻ ശേഷി ഉള്ള നോട്ടം നോക്കി കീൻ അലറി “you fucking pass the ball forward, not sideways”. പിന്നീട് ഡെസ്ചാംപ്സ്, സിദാൻ, ഡേവിഡ്‌സ് മിഡ്‌ഫീൽഡ് ത്രയങ്ങളെ കളിയിൽ അനങ്ങാൻ സമ്മതിച്ചില്ല കീൻ. യുണൈറ്റഡ് മിഡ് എന്നാൽ കീൻ മാത്രമാണെന്ന് തോന്നിപ്പിക്കുന്ന കളി. ഒരു ഡിഫെൻസിവ് മിഡ്‌ഫീൽഡർ കോളത്തിൽ മാത്രം ഒതുങ്ങി നിൽക്കേണ്ടതല്ല കീൻ എന്ന കളിക്കാരൻ എന്ന് കാണിച്ചു തന്ന കളി. ടാക്കിൾ, ബ്ലോക്കിങ്, ഇന്റെർഫെറൻസ് എന്നിവയിൽ നിന്നും തൊട്ടടുത്ത നിമിഷം അറ്റാക്കർസിന് ബോൾ എത്തിച്ചു കീൻ. അറ്റാക്കിങ് ചാനലിലേക്ക് നിരന്തരം ബോൾ എത്തിച്ച കീൻ കൈകൾ മുകളിലേക്ക് പൊക്കി സ്വന്തം കളിക്കാരോട് പറഞ്ഞു “Run your hearts out, I want a win, a convincing one“. കീനിന്റെ നേതൃത്വത്തിൽ യുണൈറ്റഡ് മിഡ്‌ഫീൽഡിന്റെ പ്രസ്സിൽ യുവേയുടെ എല്ലാ നീക്കങ്ങളും വിഫലമായി, താളം നഷ്ടപെട്ട് യുവേയുടെ മിസ്സ് പാസുകളുടെ എണ്ണം ഉയർന്നു. അത്തരം ഒന്നിൽ നിന്നും നെവില്ലെ ഉയർത്തി നൽകിയ പാസ് ബെക്കഹാം ഹെഡ് ചെയ്ത് കോളിന് നൽകുന്നു. കോളിന്റെ കോൺട്രോൾഡ് ക്രോസ്സിൽ ഒരു ഫുൾ ലെങ്ത് ഡൈവിങ് ഹെഡറിലൂടെ യോർക്ക് ഈക്വലൈസ് ചെയ്യുകയും അതിലും ആവശ്യമായ എവേ ഗോൾ സമ്മാനിക്കുകയും ചെയ്യുന്നു. 2-2.

കളിയുടെ രണ്ടാം പകുതിയിലെ തുടക്കത്തിൽ മിഡിൽ കീൻ-ഡേവിഡ്‌സ് പോരുകൾ മുറുകിയപ്പോൾ ആഞ്ചെലോട്ടി ഡേവിഡ്‌സിനെ വിങ്ങിലേക്ക് മാറ്റി സിദാനെ ഡീപ്പിലേക്കിറക്കി ഫോർമേഷൻ 4-4-2 ആക്കി മിഡ് തിരിച്ചു പിടിക്കാൻ നോക്കി. ഡേവിഡ്സ് വിങ്ങിൽ മോശമായിരുന്നെങ്കിലും മാറ്റങ്ങൾ ലക്‌ഷ്യം എത്തും എന്ന് തോന്നിപ്പിക്കും വിധം ഇൻസാഗി പെസോട്ടോയെ ഫീഡ് ചെയ്യുന്നതും ഷ്മായികെൽ ആ ഷോട്ട് തട്ടി അകറ്റുകയും ചെയ്തു. സിദാന്റെ നീക്കങ്ങൾ കളിയുടെ ഗതി തിരിക്കുന്നത് മനസിലാക്കിയ കീൻ സിദാന്റെ പാസിംഗ് ചാനൽ മുഴുവനായി ബ്ലോക്ക് ചെയ്തു, വിങ്ങിൽ ഡേവിഡ്‌സിന്റെ മോശം കളിയിൽ ക്യാപിറ്റലൈസ് ചെയ്ത് നെവില്ലെയും ബെക്ക്ഹാമും നിരന്തരം കൗണ്ടർസ് ഇനിശ്യേറ്റ്‌ ചെയ്തുകൊണ്ടിരുന്നു. യുവെ മിഡ്‌ഫീൽഡിൽ സിദാന് പോലും കീനിന് മുന്നിൽ വേണ്ട ചലനങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞില്ല എന്നിരിക്കെ ആഞ്ചെലോട്ടി ഫോർമേഷൻ 3-4-3യിലേക്ക് മാറ്റി. വിങ്‌ ബാക്‌സിന്റെ അഭാവവും സ്കോളേസിന്റെ വരവും കൂടെ ആയതോടെ യുവെ സംപൂര്ണമായി കളിയിൽ നിന്നും അകന്നു. എണ്പത്തിനാലാം മിനുട്ടിൽ യുണൈറ്റഡ് ഗോൾകീപ്പറുടെ ലോങ്ങ് ഷോട്ട് പുടിച്ചെടുത്തു യോർക്ക്, മനോഹരമായി യുവെയുടെ സ്റ്റോപ്പർമാരുടെ നടുവിലൂടെ ഡ്രിബിൾ ചെയ്തു കയറിയ. യോർക്കിനെ പെസാരി ഫൗൾ ചെയ്‌തെങ്കിലും തട്ടി അകന്ന ബോൾ സ്വീകരിച്ച കോൾ ഓപ്പൺ പോസ്റ്റിലേക്ക് ഗോൾ പായിച്ചു. The last nail on the coffin and a fantastic turnaround by united. 3-2.

ബിഗ് പീറ്റിന്റെ സേവുകളും സ്റ്റാമിന്റെ ഗോൾ ലൈൻ ക്ലീറൻസും കോൾ-യോർക്ക് ഗോളുകളും ഒക്കെ നിർണായകമായിരുന്നു എന്നിരുന്നാലും അന്നത്തെ ജയത്തിനു മാഞ്ചസ്റ്റർ യുണൈറ്റഡ് കടപ്പെട്ടിരുന്നത് ഒരേ ഒരു വ്യക്തിയോടായിരുന്നു. കാലങ്ങൾക്കിപ്പുറം സ്റ്റാറ്റുകൾ നോക്കിയാൽ എടുത്തു പറയാൻ ഹാട്രിക്കോ, മാച്ച് ഡിസൈഡിങ് ഗോളോ ഒന്നും പറയാൻ ഉണ്ടാവില്ല എന്നാൽ ഗ്രൗണ്ടിൽ അയാൾ തൊടാത്ത പുൽക്കൊടിയോ, അറ്റാക്കിൽ അയാൾ തട്ടി നൽകാത്ത പന്തുകളോ ഉണ്ടായിരുന്നില്ല അന്ന്. Crucial and dominating resurrection of united was started, implemented and completed by the most dreaded Roy Keane. ഫൈനൽ കളിക്കാനാവാത്തതിന്റെ സങ്കടം എതിർ ടീമിന് മറക്കാൻ ഉള്ള ഒരു മത്സരമാക്കി മാറ്റിയ പോരാളി. തനിക്ക് യെൽലോ കിട്ടാൻ കാരണമായ ബ്ലോക്ക്വിവിസ്റ്റിനോട് പിന്നീട് ഒരു മാസം കീൻ മിണ്ടിയില്ല എന്ന് ചരിത്രം പറയുന്നു. ബ്ലോക്ക്വിവിസ്റ്റിനാവട്ടെ കീനിന്നെ പേടിച്ചു ട്രൈനിങ്ങിനു വരാൻ പോലും ഭയമായിരുന്നെന് കോൾ പറയുന്നു, “he feared a two footed challenge from Roy”.

എന്തുകൊണ്ടോ കാലം മറക്കുന്ന തിരിച്ചുവരവിനു തിരികൊളുത്തിയ പടയാളിയെ കുറിച്ചു ഫെർഗുസൺ പറഞ്ഞത് ഇങ്ങനെ “It was the most emphatic display of selflessness I have ever seen on a football field pounding over every blade of grass, competing as if he would rather die of exhaustion than lose. He inspired all around him, I feel such honour to be associated with such a player”.

Keane being self deprecating and saying the credits given to him by his teammates and Ferguson as embarrassing. “I just justified my existence and honoured the debts to Sir Alex”.

Leave a comment