Editorial Foot Ball Top News

ഡീഞ്ഞോക്ക് പിറന്നാൾ ആശംസകൾ; football is missing you

March 21, 2020

author:

ഡീഞ്ഞോക്ക് പിറന്നാൾ ആശംസകൾ; football is missing you

ഫുട്ബോൾ മാന്ത്രികൻ…. തകർക്കാൻ വരുന്നവനെ ,ഒരു ചിരി കൊണ്ട് തളർത്തുന്ന അത്ഭുദ സിദ്ധിയുള്ള മന്ത്രികനാണ് അയാൾ.മറ്റാരുമല്ല,ബ്രസീലിലെ ചേരികളിൽ പന്തു തട്ടി വന്ന് ലോകത്തിന്റെ നെറുകയിൽ നിന്ന് സാംബ നൃത്തമാടിയ സാക്ഷാൽ റൊണാൾഡീഞ്ഞോ.തന്റെ മെയ്‌വഴക്കം കൊണ്ടും ,പന്തടക്കം കൊണ്ടും ലോകത്തെ ഞെട്ടിച്ച ഫുട്ബോൾ മാന്ത്രികൻ കാറ്റു നിറച്ച തുകല്പന്ത് കൊണ്ട് പുൽമൈതാനങ്ങളിൽ ചിത്രം വരച്ച അജയ്യനായ കളിക്കാരൻ .അയാൾ പന്തു തട്ടുന്നത് ശരിക്കും മൈതാനങ്ങളിൽ അല്ല,ആ കളി കാണുന്ന ഒരോ ഫുട്ബോൾ പ്രേമിയുടെയും നെഞ്ചിനുള്ളിലാണ്.

ആ മനുഷ്യന്റെ കാലുകളിൽ പന്ത് എത്തുമ്പോൾ എതിർ ടീമിലെ കളിക്കാർ ഒന്നു ഭയക്കും, ഏത് ദിശയിലേക്ക് ഏത് രീതിയിൽ അയാൾ പന്തുമായി നീങ്ങും എന്ന് മനസ്സിലാക്കാൻ ഒരാൾക്കും സാധ്യമായിരുന്നില്ല. 1980 മാർച്ച്21ന് പോർട്ടോ അലെഗ്രോയിൽ പിറന്ന ഫുട്ബോൾ ലോകം കീഴടക്കിയ അതുല്ല്യപ്രതിഭ ആയി മാറിയ റൊണാൾഡോ ഡി അസീസ് മൊറീറ എന്ന റൊണാൾഡീഞ്ഞോ.ചെറുപ്പം മുതൽ കളിയെ നെഞ്ചേറ്റിയ താരം ഗ്രെമിയോ ക്ലബ്ബിൽ കളിച്ച് പ്രൊഫഷണൽ ഫുട്‌ബോളിലേക്ക് ചുവടു വെച്ചു.മധ്യനിരയിലും ആക്രമണ നിരയിലും ഒരു പോലെ തിളങ്ങിയ റൊണാൾഡീഞ്ഞോ 2002 ലെ ലോകകപ്പ് നേടിയ ബ്രസീൽ ടീമിൽ അംഗമായിരുന്നു.

2002ൽ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ റൊണാള്ഡിഞ്ഞോ അടിച്ച ഇല പൊഴിയും കിക്ക് വളരെ പ്രസിദ്ധമാണ്.2004ലെ ഫിഫ പ്ലെയർ ഓഫ് ദി ഇയർ പുരസ്‌കാരത്തിന് അർഹനായി. ഇത്രക്ക് വലിയ പ്രതിഭ ആയിരുന്നിട്ടും അയാളുടെ കരിയർ അധികം ഒന്നും നീണ്ടു നിന്നിരുന്നില്ല,എങ്കിലും കളിച്ച കളികൾ എല്ലാം അവിസ്മരണീയം ആക്കാൻ ആ വലിയ പല്ലുള്ള എപ്പോഴും ചിരിക്കുന്ന മനുഷ്യന് സാധിച്ചു എന്നതാണ് സത്യം,ഒരു സൂര്യോദയം പോലെ വന്ന അയാൾ പെട്ടെന്ന് തന്നെ കാലത്തിന്റെ യവനികക്ക് പിന്നിലേക്ക് മറഞ്ഞു പോയി.അടുത്തിടെ ഒരു ഇന്റർവ്യൂവിൽ അദ്ദേഹം പറയുകയുണ്ടായി : I miss football പക്ഷെ അതല്ലായിരുന്നു സത്യം ശരിക്കും Football missing u എന്നതാണ് സത്യം.ആരൊക്കെ വന്നാലും ആർക്കും പകരമാവില്ല എന്നാണല്ലോ പറയാറ്, എന്നാൽ ചിലർക്ക് മറ്റു ചിലർ പകരക്കാരൻ ആകാറുണ്ട്; നിങ്ങളുടെ കാര്യത്തിൽ അങ്ങനൊരു പകരക്കാരൻ ഉണ്ടാകുമെന്ന് ഞങ്ങൾ കരുതുന്നില്ല ഡീഞ്ഞോ.കാരണം നിങ്ങളുടെ നിഷ്കളങ്കമായ ആ ചിരിയും,ആ കളി പാടവവും അത്രമേൽ ശക്തമാണ്.

Happy birthday Dinho
#Feliz Anniversario Ronaldo de Assise Moreira

Leave a comment