ടോട്ടൻഹാമിനെ മറികടന്ന് ചെൽസി ;ആശാനെ തോൽപ്പിച്ച് ഫ്രാങ്ക് ലാംപാർഡ്
ഇന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന ചെൽസി -ടോട്ടൻഹാം മത്സരത്തിൽ ചെൽസിക്ക് വിജയം.ഒന്നിനെതിരെ രണ്ട് ഗോളുകൾ നേടിയാണ് ചെൽസി ടോട്ടൻഹാമിനെ തോൽപിച്ചത്.അങ്ങനെ മാഞ്ചസ്റ്റർ യൂണൈറ്റഡിനോട് പരാജയപ്പെട്ടതിന്റെ ക്ഷീണം ചെൽസി സ്വന്തം കാണികൾക്ക് മുന്നിൽ ടോട്ടൻഹാമിനെ തോൽപ്പിച്ച് മാറ്റി.ചെൽസിക്കായി ഗോൾ നേടിയത് ഒലിവർ ജിറൂഡ്,മർക്കസ് അലോൺസോ എന്നിവരാണ്.ടോട്ടൻഹാമിന്റെ ഒരു ഗോൾ അന്റോണിയോ റുഡിഗെർ നേടിയ ഓൺ ഗോളാണ്.
മത്സരത്തിനുടനീളം ചെൽസിയുടെ അധിപത്യമായിരുന്നു.14 ആം മിനുട്ടിൽ ജോർജിൻഹോ നൽകിയ ത്രൂ ബോൾ വരുതിയിലാക്കി ജിറൂദ് അടിച്ച ബോൾ ഹ്യൂഗോ ലോറിസ് വിദഗ്ദ്ധമായി തടഞ്ഞു എങ്കിലും ബോൾ ചെന്നെത്തിയത് മാർക്ക് ചെയ്യാതെ ഇരിക്കുന്ന റോസ് ബാർക്ലെയുടെ കാലിൽ അദ്ദേഹത്തിന്റെ ഷോട്ട് പോസ്റ്റിൽ തൊട്ട് റീബൗണ്ട് വന്നത് ജിറൂഡ് മികച്ച ഫിനിഷിംഗിലൂടെ ഗോൾ നേടി.48 ആം മിനുട്ടിൽ റോസ് ബാർക്ലെയ് നൽകിയ പാസിൽ മർക്കസ് അലോൺസോ തന്റെ ഇടം കാല് കൊണ്ട് പന്ത് വലയിൾ എത്തിച്ചു..മത്സരം തീരാനിരിക്കെ എറിക് ലമേലയുടെ ഒറ്റയാൻ ആക്രമണത്തിൽ പരിഭ്രാന്തരായ ചെൽസി ഡിഫെൻഡേർസിന് അദ്ദേഹത്തിന്റെ ഷോട്ട് തടയാൻ അയില.ഫലം റുഡിഗെറിന്റെ ഓൺ ഗോൾ .വിജയം കൊണ്ട് ചെൽസി അമൂല്യമായ 3 പോയിന്റ് നേടി അവരുടെ 4 ആം സ്ഥാനത്തിൽ തുടരുന്നു.






































