Cricket Top News

ഒപ്പമെത്താൻ ഇന്ത്യ: ഇന്ത്യന്യൂസിലൻഡ് രണ്ടാം ഏകദിനം ഇന്ന് ഓക്‌ലന്‍ഡിൽ

February 8, 2020

author:

ഒപ്പമെത്താൻ ഇന്ത്യ: ഇന്ത്യന്യൂസിലൻഡ് രണ്ടാം ഏകദിനം ഇന്ന് ഓക്‌ലന്‍ഡിൽ

ഓക്‌ലന്‍ഡ്: ഇന്ത്യ ന്യൂസിലൻഡ് ഏകദിന പരമ്പരയിലെ രണ്ടാം മൽസരം ഇന്ന് ഓക്‌ലന്‍ഡിൽ ഇന്ത്യൻ സമയം രാവിലെ 7:30ന് ആരംഭിക്കും. ആദ്യ മൽസരത്തിൽ നാല് വിക്കറ്റിനാണ് ഇന്ത്യയെ ന്യൂസിലൻഡ് തോൽപ്പിച്ചത്. മികച്ച സ്‌കോർ നേടിയിട്ടുണ്ട് ബൗളിങ്ങിൽ ഇന്ത്യക്ക് താളം കണ്ടെത്താൻ ആയില്ല. അതിനാൽ ഇന്നത്തെ മൽസരം ജയിക്കേണ്ടത് അനിവാര്യമാണ്. കെയിൻ വില്യംസൺ ഇല്ലത്തിറങ്ങിയ ന്യൂസിലൻഡ് മികച്ച പ്രകടനമാണ് നടത്തിയത്.

രണ്ടാം ഏകദിനത്തിൽ ഇന്ത്യൻ ടീമിൽ മാറ്റങ്ങൾ ഉണ്ടാകും. ബൗളിങ്ങ് നിരയിൽ ഷാർദുൽ താക്കൂർ, കുൽദീപ് യാദവ് എന്നിവരെ മാറ്റാൻ സാധ്യതയുണ്ട്. ഹാമിൽട്ടണിൽ ഏറ്റവും കൂടുതൽ റൺസ് നൽകിയത് ഇവരായിരുന്നു. നവദീപ് സൈനി ഷാർദുലിന് പകരം ടീമിൽ എത്തുമ്പോൾ, കുൽദീപിന് പകരം ചഹൽ ടീമിൽ എത്താൻ സാധ്യതയുണ്ട്.

Leave a comment