പ്രീമിയർ ലീഗിലെ മികച്ച പരിശീലകൻ ഇയാളാണ്
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ജനുവരി മാസത്തെ മികച്ച പരിശീലകനുള്ള പുരസ്കാരം സ്വന്തമാക്കി ലിവർപൂളിന്റെ യൂർഗൻ ക്ലോപ്പിന്. ഈ സീസണിൽ മാത്രം ഇത് അഞ്ചാം തവണയാണ് ക്ലോപ് ഇതേ സ്ഥാനത്തിന് അർഹനാകുന്നത്. ഒരു പ്രീമിയർ ലീഗിൽ ഏറ്റവുമധികം തവണ ഈ പുരസ്കാരം നേടുന്ന താരമെന്ന റെക്കോർഡും ഇതോടെ ക്ലോപ്പ് സ്വന്തമാക്കി.
പ്രീമിയർ ലീഗിൽ ജനുവരിയിൽ നടന്ന എല്ലാ മത്സരങ്ങളിലും ലിവർപൂളിന് വിജയം നേടിക്കൊടുത്തതോടെയാണ് പുരസ്കാരം ഇദ്ദേഹത്തിലേക്കെത്തിയത്. മാഞ്ചസ്റ്റർ യുണൈറ്റഡ്, ടോട്ടനം, വോൾവറാംപ്ടൻ, വെസ്റ്റ് ഹാം എന്നിവരെയാണ് ലിവർപൂൾ ജനുവരിയിൽ തോൽപ്പിച്ചത്. ഈ സീസണിൽ ഒക്ടോബർ മാസത്തിൽ മാത്രമാണ് മികച്ച പരിശീലകനുള്ള പുരസ്കാരം ക്ലോപ്പിന് നഷ്ടമായത്.






































