ടോക്കിയോ ഒളിമ്പിക്സിൽ കളിക്കാനാവുമോ എന്ന് ഉറപ്പില്ല : റാഫേൽ നദാൽ
ഈ വർഷത്തെ ടോക്കിയോ ഒളിമ്പിക്സിൽ താൻ കളിക്കുന്ന കാര്യം ഉറപ്പില്ലെന്ന് ലോക രണ്ടാം നമ്പർ താരവും സ്പാനിഷ് ഇതിഹാസവുമായ റാഫേൽ നദാൽ. ഈ സീസണുകളിൽ കളിക്കളത്തിൽ നിന്നും അത്രയൊന്നും ഇടവേളകൾ എടുത്തിട്ടില്ല. അതിനാൽ തന്നെ നദാലിന് ഒളിമ്പിക്സിന്റെ സമയത്ത് ശാരീരികക്ഷമത നിലനിർത്താനാവുമോ എന്നതാവും നദാലിനെ അലട്ടുന്ന പ്രശ്നം. റോജർ ഫെഡററും നൊവാക് ജോക്ക്യോവിച്ചും ഇതിനകംതന്നെ ഒളിംപിക്സിൽ കളിക്കുമെന്ന് പ്രഖ്യാപിച്ചതിനാൽ മികച്ച മത്സരങ്ങളാവും വരാനിരിക്കുന്നത്. എന്നാൽ നദാലിന്റെ അഭാവം ആരാധകരെ നിരാശപ്പെടുത്തിയേക്കും.
2008 ലണ്ടൻ ഒളിമ്പിക്സ് സിംഗിൾസ് സ്വർണമെഡൽ നേടിയ നദാൽ, 2016 ൽ റിയോ ഒളിമ്പിക്സിൽ സ്പെയിനിനായി ഡബിൾ സ്വർണവും നേടിയിരുന്നു. കൂടാതെ കഴിഞ്ഞ വർഷത്തെ ഡേവിഡ് കപ്പിൽ സ്പെയിനിനെ ജേതാക്കളാക്കുന്നതിലും റാഫേൽ നദാൽ വലിയ പങ്കുവഹിച്ചു. ഒളിംപിക്സിനെ താൻ വലിയ പ്രാധാന്യത്തോടെയാണ് കാണുന്നത് എന്നുപറഞ്ഞ നദാൽ ഒളിമ്പിക്സിൽ പങ്കെടുക്കാനുള്ള തന്റെ ആഗ്രഹം മറച്ചുവെച്ചില്ല. എന്നാൽ ഇപ്പോൾ തനിക്ക് അത് ഉറപ്പിക്കാൻ ആവില്ല എന്ന് വ്യക്തമാക്കിയ നദാൽ ഈ സീസണിലെ പ്രകടനങ്ങളും ശാരീരിക ക്ഷമതയും ആവും താൻ ഒളിമ്പിക്സിൽ കളിക്കുന്നത് നിർണയിക്കുക എന്നും കൂട്ടിിിച്ചേർത്തു. എന്നാാൽ നദാൽ ഒളിമ്പിക്സിൽ കളിക്കും എന്ന പ്രതീക്ഷയിൽ തന്നെയാണ് സ്പാനിഷ്, നദാൽ ആരാധകർ.






































