Tennis Top News

ടാറ്റ മഹാരാഷ്ട്ര മാസ്റ്റേഴ്‌സ്: ഇന്ത്യൻ താരം പ്രജ്നേഷും പുറത്ത്

February 7, 2020

author:

ടാറ്റ മഹാരാഷ്ട്ര മാസ്റ്റേഴ്‌സ്: ഇന്ത്യൻ താരം പ്രജ്നേഷും പുറത്ത്

ടാറ്റ മഹാരാഷ്ട്ര ഓപ്പണിൽ നിന്ന് ഇന്ത്യയുടെ പ്രതീക്ഷ ആയിരുന്ന പ്രജ്നേഷും പുറത്ത്. ഇന്നലെ നടന്ന മത്സരത്തിൽ കൊറിയന്‍ താരം സൂന്‍വൂ വോണിനോടാണ് തോറ്റത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു കൊറിയന്‍ താരം വിജയിച്ചത്. നേരത്തെ ഇന്ത്യൻ താരം രാംകുമാര്‍ രാമനാഥനും തോറ്റ് പുറത്തായി. ആദ്യ സെറ്റിൽ 6-3 തോറ്റ പ്രജ്നേഷ്, രണ്ടാം സെറ്റിൽ പൊരുതിയെങ്കിലും ജയിക്കാൻ സാധിച്ചില്ല.

പൂനെ ടാറ്റ മഹാരാഷ്ട്ര 250 മാസ്റ്റേഴ്‌സില്‍ സിംഗിള്‍സില്‍ നിന്ന് ഇന്ത്യയുടെ എല്ലാ താരങ്ങളും ഇതോടെ പുറത്തായി. രണ്ടാം സെറ്റിൽ ടൈബ്രെക്കറിലൂടെയാണ് കൊറിയൻ താരം വിജയം സ്വാന്തമാക്കിയത്. ഏഷ്യന്‍ കപ്പില്‍ പ്രജ്നേഷ് സൂന്‍വൂ വോണിനെ തോൽപ്പിച്ചിരുന്നു. അതിനുള്ള മറുപടിയായി തകർപ്പൻ പ്രകടനത്തിലൂടെ മഹാരാഷ്ട്ര ഓപ്പണിൽ തോൽപ്പിച്ചു.

Leave a comment