Foot Ball Top News

ഐഎസ്എല്ലിൽ ഇന്ന് ബ്ലാസ്റ്റേഴ്‌സ് നോർത്ത് ഈസ്റ്റിനെ നേരിടും

February 7, 2020

author:

ഐഎസ്എല്ലിൽ ഇന്ന് ബ്ലാസ്റ്റേഴ്‌സ് നോർത്ത് ഈസ്റ്റിനെ നേരിടും

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിലെ ആറാം സീസണിലെ എഴുപത്തിയാറം മൽസരത്തിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് നോർത്ത് ഈസ്റ്റിനെ നേരിടും. ഇന്ന് നോർത്ത് ഈസ്റ്റിൻറെ ഹോം ഗ്രൗണ്ടിൽ രാത്രി 7:30ന് ആണ് മൽസരം.. 2019 ഡിസംബർ 18 ന് ശേഷം ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ ഹീറോ ഐ‌എസ്‌എൽ മത്സരമാണിത്. 13 മത്സരങ്ങളിൽ നിന്ന് 11 പോയിന്റുകൾ നേടിയ നോർത്ത് ഈസ്റ്റ് ആദ്യ നാല് സ്ഥാനങ്ങളിൽ നിന്ന് പുറത്തായതിനാൽ, ശേഷിക്കുന്ന ലീഗ് മത്സരങ്ങളിൽ പരമാവധി പോയിന്റുകൾ നേടി റാങ്കിങ്ങിൽ ഉയർന്ന സ്ഥാനം നേടനാകും ടീം ശ്രമിക്കുക. ആദ്യ നാലിൽ നിന്ന് പുറത്തായ കേരളബ്ലാസ്റ്റേഴ്‌സ് എഫ്‌സിയും സമാനായ ലക്ഷ്യങ്ങളോടെയാകും കളത്തിലിറങ്ങുക.

രണ്ട് ടീമുകളും ഇതിന് മുമ്പ് 11 തവണ ഏറ്റുമുട്ടിയപ്പോൾ അഞ്ച് തവണ ബൽസ്റ്റേഴ്‌സ് ജയിച്ചപ്പോൾ മൂന്ന് തവണ മാത്രമാണ് നോർത്ത് ഈസ്റ്റ് വിജയിച്ചത്. സീസണിലെ ആദ്യ ഘട്ടത്തിൽ മികച്ച തുടക്കമായിരുന്നിട്ടും പിന്നീട് പരാജയങ്ങളിലേക്ക് കൂപ്പുകുത്തിയ നോർത്ത് ഈസ്റ്റിന് പിന്നീട് കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. റാങ്കിങ് പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ്. ഈ വർഷം ഇതുവരെ ഗോൾ നേടാൻ ടീമിനായിട്ടില്ല. പ്രതിരോധത്തിലെ പിഴവാണ് ടീമിനെ പിറകോട്ട് വലിക്കുന്നത്. കഴിഞ്ഞ ഒമ്പത് മത്സരങ്ങളിലും ടീമിന് ഒരു വിജയം പോലും ഇല്ല.

15 കളികളിൽ നിന്ന് 14 പോയിന്റുള്ള കേരളം നിലവിൽ എട്ടാം സ്ഥാനത്താണ്. കഴിഞ്ഞ മത്സരത്തിൽ ചെന്നൈയിൻ എഫ്‌സിയോട്വമ്പൻ തോൽവിയേറ്റ് വാങ്ങിയ കേരളത്തിന് പ്ലേ ഓഫ് സാധ്യത അവസാനിച്ചു. അവസാന മൂന്നു മത്സരങ്ങളിൽ നിന്ന് ടീം വഴങ്ങിയത് 12 ഗോളുകളാണ്. ദുർബലമായ പ്രതിരോധമാണ് ഇതിന് കാരണം. ഇതുവരെയുള്ള പതിനഞ്ചു മത്സരങ്ങളിൽ നിന്നായി ഇരുപത്തേഴുഗോളുകൾ ടീമിന് നേടാനായി. എന്നാൽ നിർണായക മത്സരങ്ങളിലെ തോൽവി ടീമിന് തിരിച്ചടിയായി.

Leave a comment