Cricket Top News

കളിക്കളത്തിലെ വർണവെറിക്കെതിരെ തെംബാ ബാവുമ

February 6, 2020

author:

കളിക്കളത്തിലെ വർണവെറിക്കെതിരെ തെംബാ ബാവുമ

ഇംഗ്ലണ്ടിനെതിരെ കളിച്ച ആദ്യ ഏകദിന മത്സരത്തില്‍ ടീമിനെ ജയത്തിലേക്കെത്തിച്ച ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാനാണ് തെംബാ ബാവുമ. രണ്ടാം വിക്കറ്റില്‍ ക്വിന്റണ്‍ ഡീ കോക്കുമായി ചേര്‍ന്ന് കാഴ്ചവച്ച 173 റണ്‍സിന്റെ കൂട്ടുകെട്ട് മത്സരത്തില്‍ നിര്‍ണായകമായിരുന്നു. 98 റണ്‍സുകൾ ബാവുമയുടെ സംഭാവന ചെയ്തിരുന്നു. എന്നാല്‍ കളിക്കളത്തിലെ പ്രകടനത്തെക്കാള്‍ നിറത്തിന്റെ അടിസ്ഥാനത്തില്‍ തന്നെ നോക്കിക്കാണുന്നത് അസ്വസ്ഥനാക്കുന്നുണ്ടെന്ന് ബാവുമ തുറന്നുപറയുന്നു. ‘അതേ ഞാന്‍ കറുത്തതാണ്, അതാണ് എന്റെ നിറം. പക്ഷെ ഞാന്‍ ക്രിക്കറ്റ് കളിക്കുന്നത് എനിക്കത് ഇഷ്ടമായതുകൊണ്ടാണ്. ഞാന്‍ ടീമിലുള്ളത് മികച്ച പ്രകടനം കാഴ്ചവചക്കുന്നതുകൊണ്ടാണെന്നാണ് എന്റെ വിശ്വാസം’ : ദേശീയ ടീമിലേക്ക് തിരിച്ചെത്തിയതിനു ശേഷം ബാവുമയുടെ ആദ്യ പ്രതികരണം ഇങ്ങനെയായിരുന്നു.

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് നിയമപ്രകാരം ദേശീയ ടീമിലേക്കെത്തുന്ന ആറ് കളിക്കാരെ നിശ്ചയിക്കുന്ന മാനദണ്ഡം നിറമാണ്. രണ്ട് കറുത്തവര്‍ഗ്ഗക്കാരായ ആഫ്രിക്കകാരടക്കം ടീമിലുണ്ടാകണം എന്നാണ് നിയമം. എന്നാല്‍ ഇതേ കാരണം ചൂണ്ടിക്കാട്ടിയാണ് ബാവുമ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്നത്. താരം ടീമില്‍ തുടരുന്നത് നിറത്തിന്റെ അടിസ്ഥാനത്തിലാണെന്നാണ് ഉയരുന്ന ആക്ഷേപം.
നന്നായി കളിക്കുമ്പോള്‍ രൂപം പരാമര്‍ശിക്കപ്പെടുകയില്ലെന്നും കളി മോശമാകുമ്പോൾ ഏറ്റവുമധികം ചര്‍ച്ചയാകുന്നത് രൂപമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a comment