Foot Ball Top News

ഗോൾ രഹിത സമനിലയിൽ വോൾവ്സ് – മാഞ്ചസ്റ്റർ യുണൈറ്റഡ് പോരാട്ടം

February 2, 2020

author:

ഗോൾ രഹിത സമനിലയിൽ വോൾവ്സ് – മാഞ്ചസ്റ്റർ യുണൈറ്റഡ് പോരാട്ടം

പ്രീമിയർ ലീഗിൽ ഇന്നലെ സ്വന്തം ഗ്രൗണ്ടിൽ വോൾവ്സിനോട് സമനില വഴങ്ങിയിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. തങ്ങളുടെ പുതിയ സൈനിഗ് ആയ ബ്രൂണോ ഫെർണാണ്ടസ് കളത്തിൽ ഇറങ്ങിയെങ്കിലും അത്ഭുതങ്ങൾ കാഴ്ചവക്കാൻ പോർച്ചുഗീസ് താരത്തിന് കഴിഞ്ഞില്ല.ഗോൾ രഹിത സമനിലയിലാണ് മത്സരം കലാശിച്ചത്.

നല്ല അവസരങ്ങൾ സൃഷ്ടിക്കാൻ പോലും മാഞ്ചസ്റ്റർ യുണൈറ്റഡിനായില്ല എന്നു പറയാം. റാഷ്ഫോൾഡിന് പരിക്കേറ്റത് മുതൽ ഗോൾ കണ്ടെത്താൻ കഷ്ടപ്പെടുകയാണ് മാഞ്ചസ്റ്റർ. അരങ്ങേറ്റത്തിൽ ബ്രൂണോ ഭേദപ്പെട്ട പ്രകടനമാണ് കാഴ്ച്ചവച്ചത്.

എന്നാൽ യുണൈറ്റഡിന്റെ അറ്റാക്കിങ്ങ് നിര മോശമായിരുന്നതിനാൽ ബ്രൂണോയ്ക്ക് തിളങ്ങാനായില്ല. മാർഷ്യൽ, ജെയിംസ് എന്നിവരുടെ പ്രകടനം ശരാശരിയിൽ നിന്ന് താഴെപ്പോയി.നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഗിൽ ആറാം സ്ഥാനത്താണ്.

Leave a comment