ശ്രീലങ്ക സിംബാബ്‌വെ രണ്ടാം ടെസ്റ്റ്: മഴ മൂലം മൽസരം സമനിലയിൽ അവസാനിച്ചു
ശ്രീലങ്ക സിംബാബ്‌വെ രണ്ടാം ടെറസ് മൽസരത്തിൽ മഴ വില്ലനായി എത്തിയതോടെ മൽസരം സാംനയിലയിൽ അവസാനിച്ചു. രണ്ട് ടെസ്റ്റ് മത്സരങ്ങൾ ഉണ്ടായിരുന്ന പരമ്പരയിലെ ആദ്യ മൽസരം ശ്രീലങ്കക് പത്ത് വിക്കറ്റിന് ജയിച്ചിരുന്നു. എന്നാൽ രണ്ടാം മത്സരത്തിൽ മികച്ച പ്രകടനം നടത്തിയ സിംബാബ്‌വെ വിജയിക്കാൻ സാധ്യത ഉണ്ടായിരുന്നു. എന്നാൽ മഴ വില്ലനായതോടെ മൽസരം സമനിലയിൽ അവസാനിപ്പിക്കുകയായിരുന്നു. ബ്രണ്ടൻ ടെയ്‌ലർ, സീൻ വില്യംസ്, സിക്കന്ദർ റാസ എന്നിവർ സിംബാബ്‌വെയ്ക്ക് വേണ്ടി മികച്ച ബാറ്റിങ്ങ് ആണ് നടത്തിയത് .ശ്രീലങ്ക 204/3 എന്ന നിലയിൽ നിൽക്കുമ്പോൾ ആണ് മഴ എത്തിയത്.

ടോസ് നേടിയ സിംബാബ്‌വെ ബാറ്റിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു. മിൿച ബാറ്റിങ്ങ് ആണ് അവർ ഒന്നാം ഇന്നിങ്ങ്‌സിൽ നടത്തിയത്. 406 റൺസ് ആണ് അവർ നേടിയത്. ക്യാപ്റ്റന്‍ സീന്‍ വില്യംസ് (107), ബ്രണ്ടന്‍ ടെയ്‌ലര്‍ (62), സിക്കന്തര്‍ റാസ (72) എന്നിവരുടെ മികച്ച പ്രകടനമാണ് അവർക്ക് തുണയായത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയെ 293 റൺസിന് സിംബാബ്‌വെ ഓൾഔട്ടാക്കി. സിക്കന്തര്‍ റാസയുടെ ഏഴ് വിക്കറ്റ് പ്രകടനമാണ് ശ്രീലങ്കയെ ചെറിയ സ്‌കോറിൽ ഒതുക്കാൻ സാധിച്ചത്. ഏഞ്ചലോ മാത്യൂസ് (64), ധനഞ്ജയ് ഡി സില്‍വ (42), ദിമുത് കരുണ രത്‌ന (44), ഓഷാഡ ഫെര്‍ണാണ്ടോ (44) എന്നിവര്‍ പൊരുതി. 113 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡിന്റെ കരുത്തില്‍ രണ്ടാം ഇന്നിങ്‌സിനിറങ്ങിയ സിംബാബ്‌വെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 247 എന്ന നിലയില്‍ രണ്ടാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക മികച്ച ഫോമിൽ നിൽക്കെയാണ് മഴ എത്തിയത്.






































