Cricket Top News

പരമ്പര തൂത്തുവാരാൻ ഇന്ത്യ: അഞ്ചാം ടി20 ഇന്ന്

February 2, 2020

author:

പരമ്പര തൂത്തുവാരാൻ ഇന്ത്യ: അഞ്ചാം ടി20 ഇന്ന്

ഇന്ത്യ ന്യൂസിലൻഡ് ടി20 പരമ്പരയിലെ അവസാനത്തെ ടി20 മൽസരം ഇന്ന് നടക്കും. മൗണ്ട്‌ മൗന്‍ഗാനുയയിൽ ഇന്ന് 12:20ന് ആണ് മൽസരം ആരംഭിക്കുക. നാല് മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര നേരത്തെ സ്വന്തമാക്കിക്കഴിഞ്ഞു. ഇന്ന് കൂടി ജയിച്ചാൽ ഇന്ത്യക്ക് പരമ്പര തൂത്തുവാരാൻ സാധിക്കും. മിൿച പ്രകടനമാണ് ഇന്ത്യ ഈ പരമ്പരയിൽ നടത്തിയത്. രണ്ട് മത്സരങ്ങൾ സൂപ്പർ ഓവറിലൂടെയാണ് വിജയിച്ചത്.

ഹാമില്‍ട്ടണില്‍ അവസരം കിട്ടിയ മലയാളിതാരം സഞ്‌ജു സാംസണ്‍ ഇന്നും ടീമിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. നാലാം മത്സരത്തിൽ എട്ട് റൺസ് മാത്രമാണ് താരത്തിന് നേടാൻ കഴിഞ്ഞത്. മികച്ച തുടക്കമാണ് നാലാം മത്സരത്തിൽ സഞ്ജുവിന് ലഭിച്ചത്. എന്നാൽ അത് മുതലാക്കാൻ താരത്തിന് കഴിഞ്ഞില്ല. ഇന്ന് മികച്ച പ്രകടനം നടത്തിയാൽ ടീമിൽ സജീവമാകാനുള്ള സാധ്യതകൾ കൂടും.

Leave a comment