ട്രാൻസ്‌ഫർ ന്യൂസ് : സെഡറിക് സോർസ് ഇനി ഗൂണർ !
സതാംപ്ടൺ താരം സെഡറിക് സോർസ് ലോൺ അടിസ്ഥാനത്തിൽ ആര്സെനാലുമായി കരാർ ഒപ്പിട്ടു. അല്പം മുൻപ് ക്ലബ് ഒഫീഷ്യൽ അക്കൗണ്ടിലൂടെ വാർത്ത പുറത്ത് വിട്ടു. ഇതോടെ പാബ്ലോ മാരിക്ക് പിന്നാലെ ആർട്ടെറ്റയുടെ കീഴിലെ രണ്ടാമത്തെ സൈനിങ്ങാണ് സോർസ്.
സീസണിനൊടുവിൽ വരെ ലോണിലാണ് സതാംപ്റ്റനുമായുള്ള കരാർ. ഏകദേശം 1മില്യൺ പൗണ്ടാണ് ലോൺ ഫീ.
പോർച്ചുഗലിന്റെ യൂറോ കപ്പ് നേടിയ ടീമംഗമായ, റൈറ്റ് ബാക്ക്, ലെഫ്റ്റ് ബാക്ക് പൊസിഷനിൽ കളിക്കാൻ കഴിവുള്ള 28കാരനായ സോർസിന്റെ സേവനം പരിക്ക് മൂലം ലെഫ്റ്റ് വിങ്ങിൽ ടിർണിയും കൊലാസിനാക്കും ഇല്ലാതെ ബുദ്ധിമുട്ടുന്ന ഗണ്ണേഴ്സിന് ഒരു ഹ്രസ്വകാല പരിഹാരമാകും.