ട്രാൻസ്ഫർ ന്യൂസ് : സതാംപ്ടൺ താരം ആര്സെനലിലേക്ക്
ജനുവരി ട്രാൻസ്ഫർ മാർക്കറ്റ് അവസാനിക്കാൻ ഒരു ദിവസം മാത്രം ശേഷിക്കവേ പാബ്ലോ മാരിക്ക് പിന്നാലെ രണ്ടാമതൊരു പ്രതിരോധ താരത്തെയും സൈൻ ചെയ്യാനൊരുങ്ങി ആർസെനാൽ. സതാംപ്ടൺ ഫുൾബാക്കായ സെഡറിക്ക് സോഴ്സിനെ ഗണ്ണേഴ്‌സ് ക്യാമ്പിലെത്തിക്കാൻ ഇരു ടീമുകളും തമ്മിൽ ധാരണയിലായതാണ് വരുന്ന വാർത്തകൾ. സീസണിനൊടുവിൽ വരെ ലോണിലാണ് സതാംപ്റ്റനുമായുള്ള കരാർ. ഏകദേശം 1മില്യൺ പൗണ്ടാണ് ലോൺ ഫീ.
റൈറ്റ് ബാക്ക്, ലെഫ്റ്റ് ബാക്ക് പൊസിഷനിൽ കളിക്കാൻ കഴിവുള്ള സോർസിന്റെ സേവനം പരിക്ക് മൂലം ലെഫ്റ്റ് വിങ്ങിൽ ടിർണിയും കൊലാസിനാക്കും ഇല്ലാതെ ബുദ്ധിമുട്ടുന്ന ഗണ്ണേഴ്സിന് ഒരു ഹ്രസ്വകാല പരിഹാരമാകും. ജോയിൻ ചെയ്താലും നിലവിൽ ഫൂട്ട് ഇഞ്ചുറി മൂലം മൂന്നാഴ്ചയോളം പുറത്തിരിക്കേണ്ടതിനാൽ ബേൺലിയുമായുള്ള ഫെബ്രുവരി 2നു നടക്കുന്ന മത്സരത്തിൽ സോർസ് കളിച്ചേക്കില്ല. സമ്മർ ട്രാൻസ്ഫെറിൽ, ലോൺ പെർമനന്റ് ആക്കാനുള്ള സാധ്യതും ഉള്ളതായാണ് വിവരം. താരം മെഡിക്കലിനെത്തുകയും സൈനിങ് ഇന്ന് തന്നെ അന്നൗൻസ് ചെയ്യാനാണ് സാധ്യത.