Cricket Top News

സിംബാബ്വേയ്‌ക്കെതിരായ ടെസ്റ്റില്‍ ശ്രീലങ്ക ലീഡിലേക്ക്

January 22, 2020

author:

സിംബാബ്വേയ്‌ക്കെതിരായ ടെസ്റ്റില്‍ ശ്രീലങ്ക ലീഡിലേക്ക്

ശ്രീലകയുടെ സിംബാബ്‌വെ പര്യാടനത്തിലെ ആദ്യ ടെസ്റ്റ് മത്സരത്തിൽ സിംബാബ്‌വെയ്ക്കെതിരെ ഒന്നാം ഇന്നിങ്ങ്സിൽ ശ്രീലങ്ക മികച്ച നിലയിൽ. സിംബാവെയെ 358  റൺസിൽ ഒതുക്കിയ ശ്രീലങ്ക ലീഡിലേക്ക് കുതിക്കുകയാണ്. ഇന്നലെ കളി അവസാനിച്ചപ്പോൾ അവർ 295/4 എന്ന നിലയിലാണ്. ഏഞ്ചലോ മാത്യൂസിനൊപ്പം (92) ധനഞ്ജയ് ഡി സില്‍വയാണ് (42) ക്രീസില്‍. ആദ്യ രണ്ട് വിക്കറ്റുകൾ നഷ്ട്ടമായതിന് ശേഷം മികച്ച ബാറ്റിങ്ങ് ആണ് ഓസ്‌ട്രേലിയ നടത്തിയത്.

ഓഷാഡോ ഫെര്‍ണാണ്ടോയെ (21), ദിമുത് കരുണരത്‌ന (37), കുശാല്‍ മെന്‍ഡിസ് (80), ദിനേഷ് ചണ്ഡിമാലിന് (12) എന്നിവരുടെ വിക്കറ്റ് ആണ് ശ്രീലങ്കയ്ക്ക് നഷ്ടമായത്. മൂന്നാം വിക്കറ്റിൽ മാത്യൂസും, കുശാല്‍ മെന്‍ഡിസം ചേർന്ന് 92 റൺസ് നേടി. ശ്രീലങ്ക ഇപ്പോൾ 63 റൺസ് പുറകിലാണ്. സിംബാബ്‌വെയ്ക്ക് വേണ്ടി വിക്ടര്‍ നയൂച്ചി രണ്ടും ഡൊണാള്‍ഡ് ട്രിപ്പാനോ, സീന്‍ വില്യംസ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Leave a comment