നാല് ദിവസ ടെസ്റ്റ്: ടെസ്റ്റ് ക്രിക്കറ്റിനെ നശിപ്പിക്കരുതെന്ന നിര്‍ദേശവുമായി സേവാഗ്
ടെസ്റ്റ് മത്സരങ്ങളുടെ ദൈർഖ്യം നാല് ദിവസം ആക്കാനുള്ള ഐസിസിയുടെ പുതിയ നീക്കത്തിനെതിരെ നിരവധിപേർ രംഗത്തെത്തിയിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് താരം സെവാഗും തൻറെ അംഹിപ്രായം തുറന്ന് പറഞ്ഞിരിക്കുകയാണ്. ക്രിക്കറ്റിലെ ഏറ്റവും ദൈർഖ്യം ഏറിയ മത്സരമാണ് ടെസ്റ്റ് അതിനെ വെട്ടിച്ചുരുക്കരുതെന്ന് സെവാഗ് പറഞ്ഞു. അഞ്ച് ദിവസം എന്നത് വെട്ടിച്ചുരുക്കിയാൽ അത് ടെസ്റ്റ് ക്രിക്കറ്റിന്റെ ശോഭ കെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ടെസ്റ്റ് ക്രിക്കറ്റ് ഒരു പ്രണയമാണ്, ഇന്നിംഗ്സ് മുന്നോട്ട് കൊണ്ടുപോകാൻ ബാറ്റ്സ്മാനും, ഔട്ടാക്കാന്‍ ബൗളറും ശ്രമിക്കുന്ന സുന്ദര കാഴ്ചയാണതെന്നും അതിനെ നശിപ്പിക്കരുതെന്നും സെവാഗ് പറഞ്ഞു. എന്നാൽ ടെസ്റ്റ് മൽസരം പകലും, രാത്രിയും ആക്കിയതും, ടെസ്റ്റ് മത്സരത്തിൽ ജേഴ്സിയിൽ പേരും, നമ്പറും ഉൾപ്പെടുത്തിയതും എല്ലാം നല്ലതാണെന്നും, ഇവയെല്ലാം ടെസ്റ്റ് ക്രിക്കറ്റ് കാണാൻ ആളുകളെ മൈതാനത്ത് എത്തിക്കുമെന്നും സെവാഗ് കൂട്ടിച്ചേർത്തു.
പുതിയ നിയമം 2023 മുതൽ പ്രാബല്യത്തിൽ എത്തിക്കാൻ ആണ് ഐസിസിയുടെ ശ്രമം.ഇതിന് പിന്തുണയുമായി ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് രംഗത്ത് എത്തിയിരുന്നു. സമയ ദൈർഖ്യം കുറക്കാനും, താരങ്ങൾക്ക് കൂടുതൽ വിശ്രമം ലഭിക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡിന്റെ വിലയിരുത്തല്‍.അടുത്ത വര്‍ഷം ചേരുന്ന ഗ്ലോബല്‍ ഗവേണിംഗ് ബോഡിയില്‍ ഈ വിഷയം ചർച്ച ചെയ്യുമെന്ന് ഐസിസി അറിയിച്ചിട്ടുണ്ട്.






































