Foot Ball Top News

മാഞ്ചസ്റ്റർ യുണൈറ്റഡിനെ തകർത്തു ആർസെനൽ വിജയവഴിയിൽ

January 2, 2020

author:

മാഞ്ചസ്റ്റർ യുണൈറ്റഡിനെ തകർത്തു ആർസെനൽ വിജയവഴിയിൽ

ദുരന്തപൂർണമായ 2019-നൊടുവിൽ 2020യിലെ പുതുവത്സരത്തിൽ തകർപ്പൻ ജയവുമായി ഉയിർത്തെഴുന്നേറ്റ് ആർസെനൽ. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ക്ലാസ്സിക്‌ പോരാട്ടങ്ങളിലൊന്നായ മാഞ്ചസ്റ്റർ യുണൈറ്റഡ് -ആർസെനൽ മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ഗണ്ണേഴ്സിന്റെ വിജയം.പരിശീലകനായി തന്റെ മൂന്നാം മത്സരത്തിനു ഇറങ്ങിയ പുതിയ കോച്ച് മിക്കേൽ ആർട്ടെറ്റയുടെ കീഴിലെ ആദ്യ ജയമായിരുന്നു ഇന്ന്.

എമിരേറ്റ്സിൽ നടന്ന
ചിര വൈരികളുടെ പോരാട്ടത്തിൽ,ആദ്യ പകുതിയിൽ തങ്ങളുടെ പ്രതാപ കാലത്തെ അനുസ്മരിപ്പിക്കും വിധം മനോഹര ഫുട്ബാൾ കാഴ്ച വെച്ച ആർസെനാൽ 8ആം മിനുട്ടിൽ ലീഡ്‌നേടി. കോളാസിനാകിന്റെ ക്രോസ്സ് ഡിഫ്‌ളക്‌ട് ചെയ്തു വന്നത് തന്റെ ഇടംകാലുകൊണ്ട് വലയിലെത്തിച്ചു നിക്കോളാസ് പെപെ ആര്സെനലിന്റെ അക്കൗണ്ട് തുറന്നു. പിന്നെയും ഒരുപിടി മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും അവയൊക്കെ പാഴായി. എന്നാൽ ആദ്യ പകുതി അവസാനിക്കാറായപ്പോ അർഹിച്ച രണ്ടാം ഗോളും നേടി. ഇത്തവണ പെപ്പെയുടെ ക്രോസ്സ് ലകാസ്റ്റിന്റെ തലയിൽ നിന്നും ഡിഫ്‌ളക്‌ട് ചെയ്തത് വലയിലേക്ക്.

രണ്ടാം പകുതിയിൽ യുണൈറ്റഡ് കളി മെച്ചപ്പെടുത്തിയെങ്കിലും ഫലം മാറിയില്ല. വിജയത്തോടെ ആർസെനാൽ 21കളിയിൽ നിന്നും 27 പോയിന്റുമായി 10ആം sthalathei

Leave a comment