ബോക്സിങ് ഡേ ടെസ്റ്റില്‍ ന്യൂസിലൻഡിന് 488 റൺസ് വിജയലക്ഷ്യം
ഓസ്ട്രേലിയ ന്യൂസിലൻഡ് രണ്ടാം ടെസ്റ്റിൽ ഓസ്ട്രേലിയക്ക് കൂറ്റൻ ലീഡ്. ഒന്നാം ഇന്നിങ്ങ്സിൽ ന്യൂസിലൻഡിനെ ഓസ്ട്രേലിയ 148 റൺസിന് പുറത്താക്കിയ ഓസ്ട്രേലിയ രണ്ടാം ഇന്നിങ്ങ്സിൽ 168-5 എന്ന നിലയിൽ ഡിക്ലയർ ചെയ്തു. രണ്ടാം ഇന്നിങ്ങ്സ് ആരംഭിച്ച ന്യൂസിലൻഡ് ഒടുവിൽ വിവരം കിട്ടുമ്പോൾ വിക്കറ്റ് പോകാതെ 18 റൺസ് നേടിയിട്ടുണ്ട്. രണ്ട് റൺസുമായി ടോം ലാതവും,15 റൺസുമായി ടോമും ആണ് ക്രീസിൽ.
മൂന്നാം ദിവസം കളി അവസാനിച്ചപ്പോൾ ഓസ്ട്രേലിയ 137/4 എന്ന നിലയിലായിരുന്നു. ഇന്ന് 31റൺസ് കൂടി നേടിയപ്പോൾ അവർ ഡിക്ലയർ ചെയ്ത. ഡേവിഡ് വാർണർ(38), ജോ(35),മാത്യു വെയിഡ്(30) എന്നിവർ ഓസ്ട്രേലിയക്ക് വേണ്ടി രണ്ടാം ഇന്നിങ്ങ്സിൽ തിളങ്ങി. ഒന്നാം ഇന്നിങ്ങ്സിൽ അവർ 467 റൺസ് നേടിയിരുന്നു. അഞ്ച് വിക്കറ്റ് നേടിയ പാറ്റ് കുമ്മിന്‍സ് ആണ് ന്യൂസിലന്‍ഡിന്റെ അന്തകനായത്. 50 റൺസ് നേടിയ ടോം ലാതം ആണ് ന്യൂസിലൻഡിൻറെ ടോപ് സ്കോറർ. ബാറ്റിങ്ങിൽ മറ്റാർക്കും തിളങ്ങാൻ ആയില്ല.






































