Boxing Top News

നിഖാത് സെറീനയെ തോൽപ്പിച്ച് മേരി കോം ടോക്കിയോ ഒളിമ്ബിക്സിന് യോഗ്യത നേടി 

December 28, 2019

author:

നിഖാത് സെറീനയെ തോൽപ്പിച്ച് മേരി കോം ടോക്കിയോ ഒളിമ്ബിക്സിന് യോഗ്യത നേടി 

ന്യൂഡൽഹി: ആറ് തവണ ലോക ചാമ്പ്യൻ എംസി മേരി കോം (51 കിലോഗ്രാം) നിഖാത് സറീനെ പരാജയപ്പെടുത്തി. ത്രീവമായ മത്സരത്തിൽ മേരി കോം ജയിച്ചതോടെ ടോക്കിയോ ഒളിമ്ബിക്സിന് യോഗ്യത നേടി.ഡല്‍ഹി ഐ.ജി സ്റ്റേഡിയത്തില്‍ നടന്ന ട്രയല്‍ മത്സരത്തില്‍ തകർപ്പൻ പ്രകടനമാണ് മേരി കോം നടത്തിയത്. 36 കാരിയായ മേരി കോം 9-1 ന് ആണ് 23 കാരിയായ മുൻ ജൂനിയർ ലോക ചാമ്പ്യനെ തോൽപ്പിച്ചത്.

എന്നാൽ നിഖാത് സരീനെ തോല്‍പ്പിച്ച മേരി കോം എതിരാളിക്ക് കൈകൊടുക്കാത്തത് വിവാദമായി. ”എനിക്ക് അല്പം ദേഷ്യം വന്നു എന്നതില്‍ സംശയമൊന്നുമില്ല. എന്നാല്‍ എല്ലാം മറികടന്നു ഞാന്‍ മുന്നോട്ടു പോയി” എന്ന് മേരികോം വ്യക്തമാക്കി. ഒളിമ്പിക് യോഗ്യതാ മത്സരം ഫെബ്രുവരി 3 മുതൽ 14 വരെ ചൈനയിൽ നടക്കും.

Leave a comment