യുണൈറ്റഡിന് ഇന്ന് വിജയം അനിവാര്യം
തങ്ങളുടെ പൂർവകാല പ്രതാപം തിരിച്ചു പിടിക്കാൻ കിണഞ്ഞു പരിശ്രമിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് വാറ്റ്ഫോഡിനെ നേരിടും. ഇന്ത്യൻ സമയം രാത്രി 7.30 ആണ് മത്സരം. പോയിന്റ് പട്ടികയിൽ അവസാനമായിയാണ് വാറ്റ്ഫോഡ് നിൽക്കുന്നതെങ്കിലും സ്വന്തം മൈതാനത്തിൽ അവരെ മറികടക്കുക അത്ര എളുപ്പമാകില്ല.
ചെറിയ ടീമുകൾക്ക് എതിരെ അത്ര മികച്ച പ്രകടനമല്ല ചുവന്ന ചെകുത്താന്മാർ സോൾഷെറിന്റെ കീഴിൽ പുറത്തെടുത്തിരിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ എവെർട്ടോൺ അവരെ സമനിലയിൽ തളച്ചിരുന്നു. പരിക്ക് കഴിഞ്ഞു പോഗ്ബയും മാറ്റിച്ചും തിരികെ വന്നത് അവർക്ക് പക്ഷെ ഉന്മേഷം നൽകും. വിജയിക്കുകയാണെങ്കിൽ ആറാം സ്ഥാനത്തേക്ക് ഉയർന്നു വരൻ സോൾഷെറിനും സംഘത്തിനും സാധിക്കും. രാഷ്ഫോഡ്, മർശിയാൽ, ജെയിംസ് ആക്രമണത്രയമാണ് അവരുടെ ആശ്രയം. കൗമാരക്കാരനായ ഗ്രീൻവുഡും യുവത്വം തുളുമ്പുന്ന മാക്ടോമിനെയും ആരാധകരുടെ പ്രതീക്ഷയും വർധിപ്പിക്കുന്നു.






































