Foot Ball Top News

ലെസ്റ്ററിന് മേൽ മാഞ്ചസ്റ്റർ സിറ്റിക്ക് ആധികാരിക വിജയം

December 22, 2019

ലെസ്റ്ററിന് മേൽ മാഞ്ചസ്റ്റർ സിറ്റിക്ക് ആധികാരിക വിജയം

പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച പ്രതിരോധ നിരയുമായി വന്ന ലെസ്റ്റർ സിറ്റിക്ക് ഗാർഡിയോളയുടെ നീലപ്പട ഒരുക്കിയ ആക്രമണ ഫുട്ബോളിൽ മറുപടി ഇല്ല. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് സിറ്റി വിജയിച്ചു കയറിയത്. ലെസ്റ്ററുമായുള്ള പോയിന്റ് വിത്യാസം ഒന്നായി കുറക്കാനും ഈ വിജയം സിറ്റിയെ സഹായിച്ചു.

ആദ്യമായി വലചലിപ്പിച്ചിത് ലെസ്റ്റർ ആയിരുന്നു. അതിസുന്ദരമായ കൌണ്ടർ അറ്റാക്കിങ് ഫുട്ബോളിൽ ജെമി വാർഡിയുടെ മായാജാലം കൂടി ആയപ്പോൾ ആതിഥേയർ മുന്നിൽ(22′). എന്നാൽ റിയാദ് മെഹ്‌റസിലൂടെ സിറ്റി ഉടനെ തന്നെ ഒരണ്ണം തിരിച്ചടിച്ചു (30′). താരത്തിന്റെ വ്യക്തിഗത മികവിന് മുമ്പിൽ ലെസ്റ്റർ പ്രതിരോധത്തിന് മറുപടി ഇല്ലായിരുന്നു.

പിന്നീട് ലെസ്റ്ററിന് കാര്യമായ സംഭാവന കളിയിൽ നൽകാൻ ആയില്ല. തുരുതുരെ ഉള്ള ആക്രമണത്തിൽ ലെസ്റ്റർ പ്രതിരോധം ആടി ഉലഞ്ഞു. സ്റ്റെർലിംഗിനെ ഫൗൾ ചെയ്തതിന് കിട്ടിയ പെനാൽറ്റി ഗുണ്ടോവാൻ ഗോൾ ആക്കി മാറ്റിയപ്പോൾ (43′) സിറ്റിയുടെ മേധാവിത്വം പൂർത്തിയായിരുന്നു. പിന്നീട് രണ്ടാം പകുതിയിൽ ജെസ്യൂസിന്റെ ഗോൾ (63′) സിറ്റിയുടെ വിജയം ഉറപ്പിച്ചു.

Leave a comment