ആര്സെണലിൽ ഇനി ആർട്ടേറ്റ യുഗം
പ്രീമിയർ ലീഗ് വമ്പന്മാരായ ആര്സെനലിന്റെ പുതിയ പരിശീലകനായി മിക്കേൽ ആർട്ടെട്ടയെ നിയമിച്ചു. 3.5 വർഷത്തേക്കാണ് കരാർ. സീസണിൽ മോശം ഫോമിൽ തുടരുന്ന ഗണ്ണേഴ്സിന്റെ കോച്ച് ഉനായി എമേറിയെ കഴിഞ്ഞ മാസം പുറത്താക്കിയിരുന്നു. കെയർ ടേക്കർ മാനേജരായ ല്യൂജിൻബെർഗിനും ആര്സെനലിന് ഊർജം പകരാൻ കഴിയാതിരുന്നതോടെയാണ് മുൻ ആർസെനാൽ ക്യാപ്റ്റനും നിലവിൽ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയുടെ സഹ പരിശീലകനായ ആർട്ടേറ്റയിലേക്ക് ആർസെനൽ പ്രതീക്ഷയർപ്പിച്ചിരിക്കുന്നത്.
മുൻ സ്പാനിഷ് താരമായ ആർട്ടേറ്റ 2012-16കാലഘട്ടത്തിൽ ആർസെനൽ മിഡ്ഫീൽഡിലെ കരുത്തുറ്റ സാന്നിധ്യമായിരുന്നു.2018ഇൽ ആർസെൻ വെങ്ങർ വിട വാങ്ങിയപ്പോൾ പകരക്കാരനായി ആർട്ടെറ്റയുടെ പേരുയർന്നു വന്നതായിരുന്നു. എന്നാൽ അവസാന നിമിഷം ഉനായി എമെറിക്ക് നറുക്ക് വീഴുകയായിരുന്നു.






































