Foot Ball Top News

ഇത് റൊണാൾഡോ “AIRLINES”

December 19, 2019

ഇത് റൊണാൾഡോ “AIRLINES”

71 cm ഉയരത്തിൽ ചാടി ബോൾ ഹെഡ് ചെയ്ത് ഗോളാക്കുക. അത് ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന കളിക്കാരന് മാത്രം സാധ്യമായ കാര്യമാണ്. ഗുരുത്വാകർഷണത്തെ വരെ വെല്ലു വിളിക്കാൻ ഈ സൂപ്പർ താരത്തിന് ആയിരിക്കുന്നു. ബാസ്കറ്റ് ബോൾ ലീഗ് ആയ എൻ.ബി.എ. യിൽ പോലും ഇത്രയധികം ഉയരത്തിൽ ചാടുന്ന കളിക്കാർ കുറവ്.

6’6″ ഉയരമുള്ള സാക്ഷാൽ വാൻ ഡൈക്കിനു പോലും ഹൈ ബോളിൽ റൊണാൾഡോയുടെ മേൽ മേധാവിത്വം നേടുക ശ്രമകരം. ആ തലയിൽ നിന്ന് വരുന്ന ബോളിന്റെ വേഗതയും ശക്തിയും ഗോൾ കീപ്പർമാരുടെ പേടി സ്വപ്നവും. ഇടം കാലും വലം കാലും തലയും ഉപയോഗിച്ച് ഇത്രയധികം ഗോളുകൾ നേടിയ താരം ഇല്ല എന്ന് തന്നെ പറയാം.

Leave a comment