Foot Ball Top News

ല ലിഗയിൽ എസ്പാനിയോളിനെതിരെ അത്ലറ്റികോ മാഡ്രിഡിന് ജയം

November 11, 2019

author:

ല ലിഗയിൽ എസ്പാനിയോളിനെതിരെ അത്ലറ്റികോ മാഡ്രിഡിന് ജയം

ല ലിഗയിൽ ഇന്നലെ നടന്ന അത്ലറ്റികോ മാഡ്രിഡ് എസ്പാനിയോൾ മത്സരത്തിൽ അത്ലറ്റികോ മാഡ്രിഡിന് ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് അത്ലറ്റികോ മാഡ്രിഡ് വിജയിച്ചത്. ജയത്തോടെ അത്ലറ്റികോ മാഡ്രിഡ് മൂന്നാം സ്ഥാനത്തെത്തി. മാഡ്രിഡിനെക്കാൾ മികച്ച പ്രകടനം എസ്പാനിയോൾ ആണ് കാഴ്ചവെച്ചത്. മികച്ച പാസ്സുകളും അവരുടേതായിരുന്നു. ഗ്രൗണ്ടിൽ ആധിപത്യം നേടാൻ അവർക്കായെങ്കിലും ഗോൾ നേടാൻ അവർക്ക് സാധിക്കാതെ പോയി.

മൽസരത്തിൽ ആദ്യ ഗോൾ നേടിയത് എസ്പാനിയോൾ ആയിരുന്നു. ഏന്നാൽ ഈ ലീഡ് അവർക്ക് അധികനേരം കൊണ്ടുപോകാൻ കഴിഞ്ഞില്ല, ഒന്നാം പകുതിയുടെ അവസാന നിമിഷം മാഡ്രിഡ് ആദ്യ ഗോൾ നേടി മൽസരം സമനിലയിൽ എത്തിച്ചു. കൊറയ അത്ലറ്റിക്കോയുടെ വകയായിരുന്നു സമനില ഗോൾ. രണ്ടാം പകുതിയിൽ ആക്രമിച്ച് കളിച്ച മാഡ്രിഡ് രണ്ട് ഗോളുകൾ നേടി. 58 ആം മിനിറ്റിൽ അത്ലറ്റികോക്കും, 91 ആം മിനുട്ടില്‍ കൊക്കെയുമാണ് മാഡ്രിഡിന് വേണ്ടി ഗോളുകൾ നേടിയത്. 13 കളികളിൽ ആറ് ജയവുമായി മാഡ്രിഡിന് 24 പോയിന്റ് ഉണ്ട്.

Leave a comment