പി വി സിന്ധുവിനെ സംസ്ഥാന സര്‍ക്കാര്‍ ഇന്ന് ആദരിക്കും
തിരുവനന്തപുരം: ലോക ബാഡ്മിന്റൺ ചാംപ്യന്‍ഷിപ്പിൽ കിരീടം ചൂടിയ ഇന്ത്യയുടെ അഭിമാന താരം പി വി സിന്ധു ഇന്നലെ കേരളത്തിൽ എത്തി. തിരുവനന്തപുരത്ത് ഇന്ന് നടക്കുന്ന ചടങ്ങിൽ സംസ്ഥാന സര്‍ക്കാര്‍ സിന്ധുവിനെ ആദരിക്കും. വൈകിട്ട് മൂന്നരയ്ക്ക് ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ ആണ് സിന്ധുവിനെ ആദരിക്കുന്ന ചടങ്ങ്. മുഖ്യമന്ത്രി പിണറായി വിജയന് സിന്ധുവിന് 10 ലക്ഷം രൂപയുടെ ചെക്കും ഉപഹാരവും സമ്മാനിക്കും.
ഇന്ന് രാവിലെ സിന്ധു തിരുവനന്തപുരം പദ്മനാഭസ്വാമി ക്ഷേത്രത്തിലും ആറ്റുകാല്‍ ക്ഷേത്രത്തിലും ദര്‍ശനം നടത്തി. സെറ്റുമുണ്ടുടുത്ത് ആണ് സിന്ധു ദർശനം നടത്തിയത്. സിന്ധുവിൻറെ അമ്മയും ഒപ്പം ഉണ്ടായിരുന്നു.






































