വനിത ഏകദിനം: ഓസ്ട്രേലിയക്കെതിരെ ശ്രീലങ്കയ്ക്ക് 282 റൺസ് വിജയലക്ഷ്യം
ബ്രിസ്ബേൻ: ശ്രീലങ്ക ഓസ്ട്രേലിയ ആദ്യ വനിത ഏകദിന മത്സരത്തിൽ ശ്രീലങ്കയ്ക്ക് 282 റൺസ് വിജയലക്ഷ്യം. ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. തകർപ്പൻ ബാറ്റിങ് ആണ് ഓസ്ട്രേലിയ നടത്തിയത്. നിശ്ചിത അമ്പത് ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 281 റൺസാണ് ഓസ്ട്രേലിയ നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്ക്ക് ഒരു വിക്കറ്റ് നഷ്ടമായി. ഒടുവിൽ വിവരം കിട്ടുമ്പോൾ ശ്രീലങ്ക 12/1 എന്ന നിലയിലാണ്. അനുഷ്കയുടെ വിക്കറ്റ് ആണ് അവർക്ക് നഷ്ടമായത്.
ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയക്ക് വേണ്ടി റെയ്ച്ചൽ(56),മെഗ്(73),ബെത് മൂണി(66) എന്നിവരുടെ ബാറ്റിങ് മികവിലാണ് ഓസ്ട്രേലിയ മികച്ച സ്കോർ നേടിയത്. ശ്രീലങ്കയ്ക്ക് വേണ്ടി ഉദ്ദേശിക രണ്ട് വിക്കറ്റ് നേടി. ശ്രീലങ്കയുടെ ഓസ്ട്രേലിയൻ പര്യടനത്തിൽ മൂന്ന് ഏകദിന മത്സരങ്ങൾ ആണ് ഉള്ളത്.ടി20 മൽസരം ഓസ്ട്രേലിയ തൂത്തുവാരിയിരുന്നു. ഓസ്ട്രേലിയൻ പര്യടനത്തിന് ശേഷം ശ്രീലങ്കയുടെ അടുത്ത പര്യടനം ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ്.






































