Cricket Top News

ഇന്ത്യ ദക്ഷിണാഫ്രിക്ക നാലാം വനിത ടി20 മൽസരം ഇന്ന് നടക്കും  

October 1, 2019

author:

ഇന്ത്യ ദക്ഷിണാഫ്രിക്ക നാലാം വനിത ടി20 മൽസരം ഇന്ന് നടക്കും  

ഇന്ത്യ ദക്ഷിണാഫ്രിക്ക വനിത ടി20 മൽസരത്തിലെ നാലാം മൽസരം ഇന്ന്  ഗുജറാത്തിലെ ലാൽ ഭായി കോൺട്രാക്ടർ സ്റ്റേഡിയത്തിൽ നടക്കും. രാത്രി ഏഴ് മണിക്കാണ് മൽസരം ആരംഭിക്കുന്നത്. അഞ്ച് മത്സരങ്ങൾ ഉള്ള പരമ്പരയിൽ ആദ്യ മൽസരം ഇന്ത്യ ജയിച്ചിരുന്നു. രണ്ടും,മൂന്നും  മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. ആദ്യ മത്സരത്തിൽ ഇന്ത്യ 11 റൺസിന് ആണ് ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചത്.

അഞ്ച് ടി20 മത്സരങ്ങളും, മൂന്ന് ഏകദിനങ്ങളുമാണ് ഈ പര്യടനത്തിൻ ഉള്ളത്. രണ്ടും, മൂണും  ടി20 മൽസരങ്ങൾ ടോസ് പോലും ഇടാൻ കഴിയാതെ ഉപേക്ഷിച്ചിരുന്നു. നാലാം മൽസരം ജയിച്ച് പരമ്പരയിൽ ഒപ്പത്തിനൊപ്പം എത്താൻ ആകും ദക്ഷിണാഫ്രിക്ക ശ്രമിക്കുക.

Leave a comment