ലാൻസ് ക്ലൂസനർ അഫ്ഗാനിസ്ഥാൻ മുഖ്യ പരിശീലകനായി നിയമിച്ചു
മുന്‍ ദക്ഷിണാഫ്രിക്കന്‍ ഓള്‍ റൗണ്ടര്‍ ലാന്‍സ് ക്ലൂസ്നറിനെ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീമിൻറെ മുഖ്യ പരിശീലകനായി നിയമിച്ചു.1996 നും 2004 നും ഇടയിൽ 49 ടെസ്റ്റുകളിലും 171 ഏകദിനങ്ങളിലും ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കളിച്ച ക്ലൂസനർ, ഇന്ത്യയ്‌ക്കെതിരേ അടുത്തിടെ സമാപിച്ച പരമ്പരയിൽ ദക്ഷിണാഫ്രിക്ക ടി 20 ഐ ടീമിന്റെ അസിസ്റ്റന്റ് ബാറ്റിംഗ് പരിശീലകനായിരുന്നു.ഫില്‍ സിമ്മണ്സിൻറെ കാലാവധി അവസാനിച്ചതോടെയാണ് ബംഗ്ലാദേശ് പുതിയ പരിശീലകനെ നിയമിച്ചത്. അമ്പതോളം അപേക്ഷകളിൽ നിന്നാണ് ലാൻസ് ക്ലൂസനറെ തിരഞ്ഞെടുത്തത്.
ദക്ഷിണാഫ്രിക്ക, സിംബാബ്വേ ടീമുകളുടെ ബാറ്റിങ് പരിശീലകനായി ലാൻസ് ക്ലൂസനർ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ക്രിക്കറ്റ് ലോകത്തിലെ പ്രശസ്തമായ പേരാണ് ലാൻസ്. ഒരു കളിക്കാരനെന്ന നിലയിലും പരിശീലകനെന്ന നിലയിലുമുള്ള വിശാലമായ അനുഭവത്തിൽ നിന്ന് തങ്ങളുടെ കളിക്കാർക്ക് പ്രയോജനം ലഭിക്കുന്നത് കാണാൻ വളരെ സന്തോഷമുണ്ടെന്ന് എസിബി സിഇഒ ലുത്ഫുള്ള സ്റ്റാനിക്സായി പറഞ്ഞു. വെസ്റ്റിന്‍ഡീസിനെതിരെ നവംബറിൽ നടക്കുന്ന പരമ്പരയാകും ലാൻസ് ക്ലൂസനറുടെ കീഴിലുള്ള ബംഗ്ലാദേശിന്റെ ആദ്യ മത്സരം.






































