എംബാപ്പെ റയല്‍ ടീമിലേക്ക് തിരിച്ചുവന്നിരിക്കുന്നു ; പൂര്‍വാധികം ശക്തിയോടെ തന്നെ !!!!
ബുധനാഴ്ച നടക്കുന്ന ഇൻ്റർകോണ്ടിനെൻ്റൽ കപ്പിൻ്റെ ഫൈനലിൽ റയൽ മാഡ്രിഡ് മെക്‌സിക്കൻ ക്ലബ് പച്ചൂക്കയെ നേരിടാന്‍ പോകുന്നു.ഇടത് തുടയ്ക്ക് പരിക്കേറ്റതിന് ശേഷം കൈലിയൻ എംബാപ്പെ കഴിഞ്ഞ ലാലിഗ മല്‍സരത്തില്‍ കളിച്ചിരുന്നില്ല.വിജയം നേടേണ്ടി ഇരുന്ന മല്‍സരത്തില്‍ എംബാപ്പെയുടെ അഭാവം റയല്‍ മാഡ്രിഡിനെ ഏറെ വലയിപ്പിച്ചു.നാളെ ഖത്തറില്‍ ഇന്ത്യന്‍ സമയം പത്തര മണിക്ക് ആണ് മല്‍സരം നടക്കാന്‍ പോകുന്നത്.
ഖത്തറിൽ നടക്കുന്ന ടൂർണമെൻ്റിൻ്റെ പ്രാഥമിക റൗണ്ടിൽ തെക്കേ അമേരിക്കൻ ചാമ്പ്യൻമാരായ ബൊട്ടഫോഗോയെയും ഈജിപ്തിൻ്റെ അൽ അഹ്‌ലിയെയും പരാജയപ്പെടുത്തി ആണ് മെക്‌സിക്കൻ ക്ലബ് പച്ചൂക്ക ഇതുവരെ എത്തിയത്.യൂറോപ്യൻ ചാമ്പ്യൻ എന്ന നിലയിൽ മത്സരങ്ങളൊന്നും കളിക്കാതെ തന്നെ മാഡ്രിഡ് നേരിട്ട് ഫൈനലിലെത്തി.മാഡ്രിഡുമായുള്ള തൻ്റെ ആദ്യ സീസണിൽ ഇപ്പോഴും മുഴുവൻ പ്രതീക്ഷകളും നിറവേറ്റാനിരിക്കുന്ന ഫ്രാൻസ് താരം നാളത്തെ മല്‍സരത്തില്‍ ആദ്യ ഇലവനില്‍ ഉണ്ടാകുമോ എന്നത് സംശയം ആണ്.അദ്ദേഹം രണ്ടാം പകുതിയില്‍ ആണ് കളിക്കുന്നത്.