EPL 2022 European Football Foot Ball Indian football International Football Top News transfer news

ബാഴ്സലോണയെ മെരുക്കി ഇരുത്തി ലെഗാനസ്

December 16, 2024

ബാഴ്സലോണയെ മെരുക്കി ഇരുത്തി ലെഗാനസ്

ഇന്നലെ ബാഴ്സലോണക്ക് ലാലിഗയില്‍ വീണ്ടും തിരിച്ചടി.പതിനഞ്ചാം സ്ഥാനത്തുള്ള ലെഗാനസുമായി ബാഴ്സലോണ ഒരു ഗോളിന് പരാജയപ്പെട്ടു.ഇന്നലെ ബാഴ്സയുടെ ഫുള്‍ ടീം ആദ്യം മുതല്‍ തന്നെ ഉണ്ടായി എങ്കിലും കാര്യമായി ഒന്നും ചെയ്യാന്‍ അവര്‍ക്ക് സാധിച്ചില്ല.അതിനു പ്രധാന കാരണം ലേഗാനസിന്‍റെ കോപാക്റ്റ് ഡിഫന്‍സ് ആണ്. ലെവന്‍ഡോസ്ക്കി, യമാല്‍, ഓല്‍മോ എന്നിവരെ കൃത്യമായി മാര്‍ക്ക് ചെയ്ത അവര്‍ വലിയ സാഹസങ്ങള്‍ക്ക് ഒന്നും മുതിരാതെ തന്നെ ജയം നേടി.

Barcelona stunned by lowly Leganes in 1-0 home defeat | Reuters

4 ആം മിനുട്ടില്‍ കോര്‍നെര്‍ കിക്കിലൂടെ ഹെഡ് ചെയ്തു ഗോള്‍ നേടിയ സെര്‍ജിയോ ഗോന്‍സാലസ് ആണ് മല്‍സരത്തിലെ താരം.ആദ്യ ഗോളിന് ശേഷം ലേഗാനാസ് ബാഴ്സയുടെ അറ്റാക്ക് പ്രതിരോധിക്കാന്‍ മാത്രമേ ശ്രദ്ധ ചെലുത്തിയുള്ളൂ.അതിനു ശേഷം പല തവണ എതിരാളിക്ക് മേല്‍ സമനില ഗോള്‍ നേടാന്‍ കറ്റാലന്‍ ക്ലബ് ശ്രമം നടത്തി എങ്കിലും അത് ഒന്നും വില പോയില്ല.അവരുടെ ചില മോശം ഫിനിഷിങ്ങും ബാഴ്സക്ക് വലിയ ബാധ്യതയായി.നിലവില്‍ ഒന്നാം സ്ഥാനത്ത് തന്നെ ആണ് എങ്കിലും ബാഴ്സയുടെ പോക്ക് വളരെ ദുര്‍ഗതിയിലൂടെ ആണ്.ഇതിന് എത്രയും പെട്ടെന്നു ഒരു പോം വഴി ഫ്ലിക്ക് കണ്ടെത്തേണ്ടത് ഉണ്ട്.

Leave a comment