യുവന്‍റസിന് മുന്നിലും മുട്ടുകുത്തി മാഞ്ചസ്റ്റര്‍ സിറ്റി
ദുസാൻ വ്‌ലഹോവിച്ചും വെസ്റ്റൺ മക്കെന്നിയും നേടിയ ഗോളുകൾ 2-0ന് യുവന്‍റസിന് സിറ്റിക്ക് മേല്‍ വിജയം നേടാന്‍ സാധിച്ചു.കഴിഞ്ഞ പത്തു മല്‍സരങ്ങളില്‍ നിന്നും ഏഴു തോല്‍വി നേടിയ പെപ്പിന് ഇത് കരിയര്‍ ലോ പോയിന്‍റ് ആണ്.മല്‍സരത്തിന് ശേഷം മാധ്യമങ്ങളെ കണ്ട പെപ്പ് ഗാര്‍ഡിയോള തനിക്ക് സിറ്റി മാനേജര്‍ ആയി തുടരാനുള്ള കെല്‍പ്പുണ്ടോ എന്നതിന് ഉറപ്പില്ല എന്നും പറഞ്ഞു.
മല്‍സരത്തിന് ശേഷം ഡ്രെസ്സിംഗ് റൂമില്‍ നിന്നും പല സീനിയര്‍ താരങ്ങളും മാനേജറുടെ രക്ഷക്ക് വേണ്ടി പരസ്യമായി രംഗത്ത് എത്തി.നിലവില്‍ ചാമ്പ്യന്‍സ് ലീഗ് പോയിന്‍റ് പട്ടികയില്‍ 22 ആം സ്ഥാനത്താണ് അവര്‍ ഇപ്പോള്‍.മുമ്പത്തെ ആറ് മത്സരങ്ങളിൽ ഒന്ന് മാത്രം ജയിച്ച യുവൻ്റസ് ടീമിനെതിരെ, സിറ്റി ഗോള്‍ അവസരം സൃഷ്ട്ടിക്കാന്‍ വളരെ പാടുപ്പെട്ടു.അടുത്ത മല്‍സരത്തില്‍ സിറ്റി നേരിടാന്‍ പോകുന്നത് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ആണ്.സ്വന്തം കാണികള്‍ക്ക് മുന്നില്‍ ഒഎര്‍ ഒരു ജയം നേടുക എന്നത് സിറ്റിക് വളരെ അനിവാര്യം ആയിരിക്കുന്നു.