ഒടുവില്‍ ക്ലച്ച് പിടിച്ച് ക്ലെമൻ്റ് ലെന്‍ഗ്ലറ്റ് ; ബാഴ്സലോണക്ക് ആശ്വാസം
കഴിഞ്ഞ 2-3 വർഷമായി, ബാഴ്‌സലോണ ക്ലെമൻ്റ് ലെന്‍ഗ്ലറ്റുമായി വേര്‍പിരിയാന്‍ ശ്രമം നടത്തിയിരുന്നു.എന്നാല്‍ അത് നടന്നില്ല.ആര്‍ക്കും തന്നെ അദ്ദേഹത്തെ സൈന്‍ ചെയ്യാന്‍ താല്‍പര്യം ഉണ്ടായിരുന്നില്ല.താരത്തിനെ ബാഴ്സലോണ ലോണില്‍ ടോട്ടൻഹാം ഹോട്സ്പർ, ആസ്റ്റൺ വില്ല എന്നിവിടങ്ങളിലേക്ക് വിട്ടു എങ്കിലും അവര്‍ക്ക് ഒന്നും താരത്തിനെ സ്ഥിരമായി സൈന്‍ ചെയ്യാന്‍ താല്‍പര്യം ഉണ്ടായിരുന്നില്ല.അവസാനമായി താരത്തിനെ അത്ലറ്റിക്കോ മാഡ്രിഡിലേക്ക് ലോണില്‍ ബാഴ്സലോണ അയച്ചിരുന്നു.എന്നാല്‍ അവിടെ കാര്യങ്ങള്‍ക്ക് അല്പം മാറ്റം വന്നിട്ടുണ്ട്.
ഒരു ഫൂട്ബോളര്‍ എന്ന നിലയില്‍ താഴത്തേക്ക് പോയി കൊണ്ടിരിക്കുന്ന കരിയര്‍ ക്ലമന്‍റ് തിരികെ കൊണ്ട് വന്നിരുക്കുകയാണ്.നിലവില്‍ അദ്ദേഹം അത്ലറ്റിക്കോ മാഡ്രിഡ് ടീമിലെ സ്ഥിരം താരം ആയി മാറിയിരിക്കുന്നു.സ്പാനിഷ് കായിക പത്രമായ സ്പോര്‍ട്ട് പറയുന്നതു അനുസരിച്ച് താരത്തിനെ അത്ലറ്റിക്കോ മാഡ്രിഡിലേക്ക് വില്‍ക്കാന്‍ കഴിയും എന്ന ശുഭ പ്രതീക്ഷയില്‍ ആണ്.അദ്ദേഹത്തിന്റെ കരാര്‍ 2026 ല്‍ തീരും ,അതിനാല്‍ വലിയ തുക ഒന്നും ബാഴ്സക്ക് ലഭിക്കാന്‍ പോകുന്നില്ല , എങ്കിലും അദ്ദേഹത്തിന്റെ സാലറി എന്ന വലിയ ഭാരം ബാഴ്സക്ക് എത്രയും പെട്ടെന്നു തങ്ങളുടെ ചുമലില്‍ നിന്നും ഇറക്കി വെക്കാം.