ജിറോണയെ നിഷ്പ്രഭം ആക്കി റയല്‍ മാഡ്രിഡ്
ജൂഡ് ബെല്ലിംഗ്ഹാം, അർദ ഗുലർ, കൈലിയൻ എംബാപ്പെ എന്നിവരുടെ ഗോളുകളുടെ പിൻബലത്തിൽ ശനിയാഴ്ച ജിറോണയിൽ നടന്ന മത്സരത്തിൽ റയല്‍ മാഡ്രിഡ് ആധികാരികമായി ജയിച്ചു.എതിരാളികളെ ഗോള്‍ നേടാന്‍ സമ്മതിച്ചില്ല.ഇതോടെ മാഡ്രിഡ് ലാലിഗയിൽ ഒന്നാം സ്ഥാനത്തുള്ള ബാഴ്‌സലോണയുമായുള്ള വ്യത്യാസം രണ്ട് പോയിൻ്റായി ചുരുക്കി.ശനിയാഴ്ച നേരത്തെ റയൽ ബെറ്റിസിൽ 2-2ന് സമനില വഴങ്ങിയ ബാഴ്‌സയെ കടത്തി വെട്ടാന്‍ മാഡ്രിഡിന് മികച്ച അവസരം ലഭിച്ചിരിക്കുകയാണ്.
16 ലീഗ് മത്സരങ്ങളിൽ നിന്ന് ജിറോണ ആറാം തോൽവി ഏറ്റുവാങ്ങി, 22 പോയിൻ്റുമായി എട്ടാം സ്ഥാനത്ത് തുടരുന്നു.36-ാം മിനിറ്റിൽ ബെല്ലിംഗ്‌ഹാം ജിറോണയുടെ ലൂസ് ബോള്‍ നിയന്ത്രണത്തില്‍ എടുത്ത് വലയിലേക്ക് നയിച്ചു.ആദ്യ ഗോള്‍ നേടിയ ബെലിങ്ഹാം തന്നെ ആണ് രണ്ടാം ഗോള്‍ നേടാന്‍ ആര്‍ദ ഗൂളര്‍ക്ക് വഴി ഒരുക്കി കൊടുത്തത്.ലൂക്കാ മോഡ്രിച്ച് നല്കിയ പാസില്‍ വലത് വിങ്ങില്‍ നിന്നും ഓടി അടുത്ത എംബാപ്പെ മികച്ച ഒരു ഡയഗ്നല്‍ ഗ്രൌണ്ട് ഷോട്ടിലൂടെ സ്കോര്‍ മൂന്നാക്കി ഉയര്‍ത്തി.ചില നിമിഷങ്ങളില്‍ ജിറോണ ഭീഷണി ഉയര്‍ത്തി എങ്കിലും മികച്ച സേവൂകളോടെ തിബോട്ട് കോർട്ടോയിസ് റയല്‍ വല കാത്തു.