മുനയോടിഞ്ഞ് ഫ്ലിക്കിന്റെ ബാഴ്സലോണ !!!!!!!!!
ബെറ്റിസ് മാനുവൽ പെല്ലെഗ്രിനിക്ക് മാനേജരെന്ന നിലയിൽ തൻ്റെ 500-ാം ലാലിഗ മത്സരത്തിൽ ആഘോഷിക്കാൻ അവസരം ലഭിച്ചിരിക്കുന്നു.ഇന്നലെ നടന്ന മല്‍സരത്തില്‍ അദ്ദേഹത്തിന്റെ ടീം ബാഴ്സലോണയെ സമനിലയില്‍ തളച്ചു.അതും പകരക്കാരനായ അസാൻ ഡിയാവോ സ്റ്റോപ്പേജ്-ടൈമില്‍ ആണ് ഗോള്‍ കണ്ടെത്തിയത്.നിശ്ചിത സമയത് ഇരു ടീമുകളും രണ്ടു വീതം ഗോളുകള്‍ നേടി.ബാഴ്‌സയ്ക്ക് 17 മത്സരങ്ങളിൽ നിന്ന് 38 പോയിൻ്റുണ്ടെങ്കിലും രണ്ടാം സ്ഥാനത്ത് ഉള്ള റയല്‍ മാഡ്രിഡ് വെറും രണ്ടു പോയിന്റിന് ആണ് പുറകില്‍ ഉള്ളത്.
തുടക്കം മുതല്‍ക്ക് തന്നെ ബാഴ്സലോണ എതിരാളികള്‍ക്ക് മേല്‍ അതീവ സമ്മര്‍ദം ചെലുത്തി കളി ആരംഭിച്ചു.എന്നാല്‍ മുന്നേറ്റ നിരയില്‍ യമാല്‍ ഉണ്ടാക്കി എടുക്കുന്ന അവസരങ്ങള്‍ ഒന്നും മര്യാദക്ക് ഫീനിഷ് ചെയ്യാന്‍ ലെവക്കും റഫീഞ്ഞക്കും കഴിഞ്ഞില്ല.ഒടുവില്‍ കൂണ്ടേയുടെ ഗ്രൌണ്ട് ബോള്‍ വലയിലേക്ക് തട്ടി ഇട്ട് ലെവ തന്നെ ബാഴ്സക്ക് ലീഡ് നേടി കൊടുത്തു.68 ആം മിനുട്ടില്‍ ഫ്രെങ്കി ഡി യോങ് നടത്തിയ ഫൌളില്‍ പെനാല്‍റ്റി ലഭിച്ചതോടെ ബെറ്റിസ് കളിയിലേക്ക് തിരിച്ച് വന്നു.യമാല്‍ നല്കിയ പാസ് വലയിലേക്ക് തട്ടി ഇട്ടതിന് ശേഷം ഫെറാണ്‍ ടോറസ് ബാഴ്സക്ക് വിലപ്പെട്ട മൂന്നു പോയിന്‍റ് നേടി കൊടുത്തു എന്നു കരുതി എങ്കിലും പൊടുന്നനെ അസാൻ ഡിയാവോയുടെ ഗോള്‍ അവരുടെ എല്ലാ പ്രതീക്ഷകള്‍ക്കും അട്ടിമറി നല്കി.