യൂറോപ്പയിലെ ജൈത്രയാത്ര തുടരാന്‍ ടോട്ടന്‍ഹാം ; കോണ്‍ഫറന്‍സ് ലീഗിലെ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ ചെല്‍സി
വാരാന്ത്യത്തിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരായ അവരുടെ വിസ്മയകരമായ 4-0 വിജയത്തിൻ്റെ ആശ്ചര്യത്തില്‍ ആണ് ടോട്ടന്‍ഹാം.ഇന്ന് യൂറോപ്പ ലീഗ് മല്‍സരത്തില്‍ അവര്‍ ഇറ്റാലിയന്‍ ടീം ആയ റോമയെ നേരിടും.ഇന്ന് ഇന്ത്യന്‍ സമയം ഒന്നര മണിക്ക് ടോട്ടൻഹാം ഹോട്‌സ്‌പർ സ്റ്റേഡിയത്തില്‍ ആണ് കിക്കോഫ്.തുടര്‍ച്ചയായ മൂന്നു യൂറോപ്പ മല്‍സരം ജയിച്ച ടോട്ടന്‍ഹാം പിന്നീട് ഗലാട്ടസാറെയോട് പരാജയപ്പെട്ടിരുന്നു.
ലെസ്റ്റര്‍ സിറ്റിയില്‍ നിന്നും മടങ്ങിയതിന് ശേഷം മാനേജര്‍ റായിനേരി ഇംഗ്ലിഷ് മണ്ണിലേക്ക് തിരിച്ചു വരുകയാണ് എന്നതും ഇന്നതെ മല്‍സരത്തിലെ പ്രത്യേകതയാണ്.ഇന്ന് കോൺഫറൻസ് ലീഗ് പോരാട്ടത്തില്‍ ഹൈഡൻഹൈമും ചെൽസിയും വോയ്ത്ത്-അറീനയിൽ കൊമ്പുകോർക്കും.ഇരു ടീമുകളും ഇതിന് മുന്നേ നടന്ന മൂന്നു മല്‍സരത്തിലും ജയിച്ചിട്ടുണ്ട്. അതിനാല്‍ ഇന്നതെ മല്‍സരത്തില്‍ ഇരു കൂട്ടരില്‍ നിന്നും കൈ മെയ് മറന്നുള്ള പോരാട്ടം തന്നെ കാണാന്‍ സാധിയ്ക്കും.ലെസ്റ്റര്‍ സിറ്റിയെ പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തില്‍ ആണ് ചെല്‍സി നിലവില്‍.അതേ സമയം ലേവര്‍കുസന്‍ ഹൈഡൻഹൈമിനെ രണ്ടിനെതിരെ അഞ്ചു ഗോളിന് പരാജയപ്പെടുത്തി.