EPL 2022 European Football Foot Ball International Football Top News transfer news

ബെന്‍ഫിക്കക്കു അവസാന റൌണ്ടില്‍ ജയം ; യുവേക്കെതിരെ നിര്‍ഭാഗ്യം മൂലം ആസ്റ്റണ്‍ വില്ലക്ക് സമനില

November 28, 2024

ബെന്‍ഫിക്കക്കു അവസാന റൌണ്ടില്‍ ജയം ; യുവേക്കെതിരെ നിര്‍ഭാഗ്യം മൂലം ആസ്റ്റണ്‍ വില്ലക്ക് സമനില

ബുധനാഴ്ച ചാമ്പ്യൻസ് ലീഗിൽ യുവൻ്റസുമായി ആസ്റ്റൺ വില്ലയ്ക്ക് 0-0 സമനില വഴങ്ങേണ്ടി വന്നു.വിജയത്തോടെ ലീഗ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് എത്താനുള്ള അവസരം ആയിരുന്നു അവര്‍ കളഞ്ഞു കുളിച്ചത്.എക്സ്ട്രാ ടൈമില്‍ ഫ്രീ കിക്കില്‍ നിന്നും ലഭിച്ച അവസരം വലയിലേക്ക് തട്ടി ഇട്ടു കൊണ്ട് മോർഗൻ റോജേഴ്സ് സ്കോര്‍ ചെയ്തു എന്നു കരുതി എങ്കിലും യൂവേ കീപ്പര്‍ മിഷേൽ ഡി ഗ്രിഗോറിയോയെ ഫൗൾ ചെയ്തതിന് ആ പ്ലേ റഫറി റദ്ദ് ചെയ്തു.

Zeki Amdouni Goal vs Monaco, Angel Di Maria Assist, Monaco vs Benfica  Highlights, Champions League

 

അതിനു ശേഷം റഫറിക്കെതിരെ ആസ്റ്റണ്‍ വില്ല ആരാധകര്‍ വലിയ രീതിയില്‍ ഉള്ള പ്രതിഷേധം നടത്തി.കഴിഞ്ഞ മൂന്നു മല്‍സരങ്ങളിലും ജയം നേടാന്‍ കഴിയാതെ പോയ യുവന്‍റസ് നിലവില്‍ പത്തൊന്‍പതാം സ്ഥാനത്ത് ആണ്.ഇന്നലെ നടന്ന വാശിയേറിയ മറ്റൊരു  പോരാട്ടത്തില്‍ ബെന്‍ഫിക്ക മൊണാക്കോയെ പരാജയപ്പെടുത്തി.രണ്ടിനെതിരെ മൂന്നു ഗോളിന് ആണ് പോര്‍ച്ചുഗീസ് ക്ലബ് മൊണാക്കോയെ പരാജയപ്പെടുത്തിയത്.എലീസെ ബെൻ സെഗിർ , സൗങ്കൗട്ടൗ മഗസ്സ – എന്നിവര്‍ ആണ് മൊണാക്കോയ്ക്ക് വേണ്ടി ഗോള്‍ നേടിയത്.വാംഗെലിസ് പാവ്‌ലിഡിസ് , ആർതർ കബ്രാൾ , സെക്കി അംദൂനി എന്നിവര്‍ ആണ് ബെന്‍ഫിക്കക്ക് വേണ്ടി രണ്ടാം പകുതിയില്‍ സ്കോര്‍ കണ്ടെത്തിയത്.അവസാന രണ്ടു ഗോളും 80 ആം മിനുട്ടില്‍ നേടിയാണ് ഗംഭീരമായ തിരിച്ചുവരവ് ബെന്‍ഫിക്ക നേടി എടുത്തത്.ഈ randu ഗോളിനും വഴി ഒരുക്കിയത് ഡി മരിയയാണ്.

Leave a comment