EPL 2022 European Football Foot Ball International Football Top News transfer news

ചാമ്പ്യന്‍സ് ലീഗില്‍ കുതിപ്പ് തുടര്‍ന്നു ബോറൂസിയ ഡോര്‍ട്ടുമുണ്ട്

November 28, 2024

ചാമ്പ്യന്‍സ് ലീഗില്‍ കുതിപ്പ് തുടര്‍ന്നു ബോറൂസിയ ഡോര്‍ട്ടുമുണ്ട്

ബുധനാഴ്ച നടന്ന ചാമ്പ്യൻസ് ലീഗിൽ ആതിഥേയരായ ഡിനാമോ സാഗ്രെബിനെ 3-0ന് തോൽപ്പിച്ച് ബൊറൂസിയ ഡോർട്ട്മുണ്ട് ചാമ്പ്യന്‍സ് ലീഗ് റൌണ്ടിലെ നാലാം വിജയം രേഖപ്പെടുത്തി. വിജയത്തോടെ ചാമ്പ്യന്‍സ് ലീഗ് റൌണ്ടില്‍ നാലാം സ്ഥാനത്ത് എത്താന്‍ അവര്‍ക്ക് കഴിഞ്ഞു.തുടര്‍ച്ചയായ രണ്ടു ജയം നേടി നേരിയ പ്രതീക്ഷയില്‍ കളിയ്ക്കാന്‍ ഇറങ്ങിയ സാഗ്രെബിനെ ഒരു തരത്തില്‍ പോലും മല്‍സരത്തില് നിയന്ത്രണം നേടാന്‍ ജര്‍മന്‍ ക്ലബ് അനുവദിച്ചില്ല.

Borussia Dortmund snap away losing streak with 3-0 win over Dinamo Zagreb

 

ജാമി ബൈനോ-ഗിറ്റൻസ് കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റുകളെ 41-ാം മിനിറ്റിൽ അർഹമായ ലീഡിലേക്ക് നയിച്ചു.രണ്ടാം പകുതിയില്‍ കൂടുതല്‍ ആക്രമിച്ച് കളിച്ച ഡോര്‍ട്ടുമുണ്ട് റമി ബെൻസെബെയ്‌നിയിലൂടെ രണ്ടാം ഗോള്‍ നേടി.ചെറിയ അസുഖത്തിന് ശേഷം മടങ്ങിയെത്തിയ ഫോർവേഡ് സെർഹൗ ഗുയ്‌റാസിയും 90-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയതിന് ശേഷം സ്‌കോർ ഷീറ്റില്‍ പേര്‍ നേടി.അടുത്ത ലീഗ് മല്‍സരത്തില് മ്യൂണിക്കിനെ നേരിടാന്‍ ഇരിക്കുന്ന മഞ്ഞപ്പടക്ക് ഈ വിജയം നല്‍കുന്ന ആത്മവിശ്വാസം വളരെ വലുത് ആണ്.

Leave a comment