ഒടുവില്‍ റയല്‍ മാഡ്രിഡിനെതിരെ പ്രതികാരം തീര്‍ത്ത് ലിവര്‍പൂള്‍
ചാമ്പ്യൻസ് ലീഗ് ടേബിളിൽ ലിവർപൂൾ ഒന്നാം സ്ഥാനം വീണ്ടെടുക്കുകയും 15 വർഷത്തിന് ശേഷം റയൽ മാഡ്രിഡിനെതിരെ ആദ്യ വിജയം നേടുകയും ചെയ്തു.അഞ്ചാം മല്‍സരത്തിലെ വിജയം നേടിയ ലിവര്‍പൂള്‍ രണ്ടാം സ്ഥാനത്തുള്ള ഇന്‍റര്‍ മിലാനെതിരെ രണ്ടു പോയിന്‍റ് നേടി.ഒടുവില്‍ ലിവര്‍പൂള്‍ റയലിനെ മലര്‍ത്തി അടിച്ചു എങ്കിലും ഗോള്‍ നേടാന്‍ സലക്ക് കഴിഞ്ഞില്ല.70 ആം മിനുട്ടില്‍ രണ്ടു ഗോള്‍ ലീഡ് നേടാനുള്ള പെനാല്‍റ്റി അവസരം അദ്ദേഹം മിസ് ചെയ്തു.
ഇന്നലത്തെ മല്‍സരത്തില്‍ രണ്ടു ഗോളിന് ആണ് റയല്‍ മാഡ്രിഡിനെ റെഡ്സ് പരാജയപ്പെടുത്തിയത്.മറുവശത്ത് റയല്‍ മാഡ്രിഡിന് വേണ്ടി സമനില ഗോള്‍ നേടാനുള്ള പെനാല്‍റ്റി അവസരം എംബാപ്പെയും മിസ് ചെയ്തു.ചാമ്പ്യൻസ് ലീഗ് ഹോൾഡർമാർക്കെതിരെ ലിവർപൂൾ ആധിപത്യം പുലർത്തിയപ്പോൾ, 52-ാം മിനിറ്റിൽ കോനർ ബ്രാഡ്‌ലിയ്‌ക്കൊപ്പം ഒരു മികച്ച വണ്‍ – ടൂവില്‍ 52-ാം മിനിറ്റിൽ മാക് അലിസ്റ്റർ ഗോള്‍ നേടി.അത് കഴിഞ്ഞു. 76-ാം മിനിറ്റിൽ ആൻഡി റോബർട്ട്‌സണിൻ്റെ ക്രോസിൽ നിന്ന് തിബൗട്ട് കോർട്ടോയിസിനെ മറികടന്ന് ഹെഡ്ഡറിലൂടെ ഗാക്‌പോ ഗോൾ നേടി.ഈ വിജയത്തോടെ ഡച്ച് മാനേജര്‍ അര്‍ണീ സ്ലോട്ട് ഇതുവരെയുള്ള സീസണില്‍ യൂറോപ്പിലെ തന്നെ മികച്ച മാനേജര്‍ പട്ടം നേടി.