സ്വീഡനിലെ അണ്‍ഡര്‍ റേറ്റഡ് സ്ട്രൈക്കര്‍ – അലക്സാണ്ടർ ഇസക്ക്
അടുത്ത 1-2 വർഷത്തിനുള്ളിൽ ബാഴ്‌സലോണ ഒരു പുതിയ സ്‌ട്രൈക്കറെ സൈനിംഗ് നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. റോബർട്ട് ലെവൻഡോവ്‌സ്‌കി തൻ്റെ കളിജീവിതത്തിൻ്റെ അവസാനത്തിലേക്ക് അടുക്കുകയാണ്, ഉടൻ തന്നെ ഒരു പിൻഗാമിയെ ആവശ്യമായി വരും.വിക്ടർ ഗ്യോകെറസ് അടുത്ത ആഴ്ചകളിൽ ബാഴ്‌സലോണയുമായി ശക്തമായി ബന്ധപ്പെട്ടിരിക്കുന്നു, ക്ലബ്ബിൻ്റെ പ്രാഥമിക ലക്ഷ്യം അദ്ദേഹം ആണ് എന്നാണ് വിശ്വാസം.
എന്നിരുന്നാലും, പരിഗണിക്കപ്പെടുന്ന ഒരേയൊരു ഓപ്ഷൻ അദ്ദേഹം മാത്രം അല്ല.സഹ സ്വീഡിഷ് ഇൻ്റർനാഷണൽ അലക്സാണ്ടർ ഇസക്കും ബാഴ്സയുടെ ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.അടുത്ത സമ്മറില്‍ ഇസക്ക് ന്യൂകാസിൽ യുണൈറ്റഡിൽ നിന്ന് മാറാൻ ശ്രമിക്കാന്‍ ഒരുങ്ങുകയാണ് എന്നു റൂമര്‍ ഉണ്ട്.ഈ സാഹചര്യം ആണ് കറ്റാലന്‍ ക്ലബ് മുതല്‍ എടുക്കാന്‍ ശ്രമിക്കുന്നത്.വിക്റ്റര്‍, റോബെര്‍ട്ട് ലെവന്‍ഡോസ്ക്കി എന്നിവരെ പോലെ പവര്‍ പക്കെഡ് സ്ട്രൈക്കര്‍ അല്ല ഇസക്ക്.വളരെ തന്ത്രപൂര്‍വം പിച്ചില്‍ ഗ്യാപ്പ് കണ്ടെത്തുന്ന അദ്ദേഹത്തിന് ടീമിന് വേണ്ടി കളി മെനയാനും സാധിയ്ക്കും.