ചാമ്പ്യന്‍സ് ലീഗ് ; റയല്‍ മാഡ്രിഡിനെതിരെ പ്രതികാരം വീട്ടാന്‍ ലിവര്‍പൂള്‍
ബുധനാഴ്ചത്തെ ചാമ്പ്യൻസ് ലീഗ് ബ്ലോക്ക്ബസ്റ്ററിൽ കോണ്ടിനെൻ്റൽ ശത്രുക്കൾ ആയ ലിവർപൂൾ-റയൽ മാഡ്രിഡ് ടീമുകള്‍ ഇന്ന് ഏറ്റുമുട്ടും.ഇന്ന് ഇന്ത്യന്‍ സമയം ഒന്നര മണിക്ക് ലിവര്‍പൂള്‍ ഹോം ഗ്രൌണ്ട് ആയ ആന്‍ഫീല്‍ഡില്‍ വെച്ചാണ് മല്‍സരം നടക്കാന്‍ പോകുന്നത്.നാല് മത്സരദിനങ്ങൾക്ക് ശേഷം 12 പോയിൻ്റുമായി ആർനെ സ്ലോട്ടിൻ്റെ ടീം മത്സരത്തിലെ ഏക ക്ലബ് മാത്രമാണ് ചാമ്പ്യന്‍സ് ലീഗിലെ എല്ലാ മല്‍സരങ്ങളിലും ജയം നേടിയത്.
കഴിഞ്ഞ എട്ട് തവണ ഏറ്റുമുട്ടിയപ്പോള്‍ ലിവര്‍പൂളിനെ ഏഴു മല്‍സരത്തിലും പരാജയപ്പെടുത്തി ഒന്നില്‍ സമനില കുരുക്കിലും അകപ്പെടുത്തിയ റയല്‍ മാഡ്രിഡ് തല ഉയര്‍ത്തി തന്നെ ആണ് നില്‍ക്കുന്നത്.എന്നാല്‍ നിലവില്‍ അവര്‍ക്ക് പരിക്ക് ഒരു ഭീഷണി ആണ്.ഡേവിഡ് അലബ, ഡാനി കാർവഹാൽ, എഡർ മിലിറ്റാവോ,റോഡ്രിഗോ,ഔറേലിയൻ ഷൂമേനി ,വിനീഷ്യസ് എന്നിവര്‍ എല്ലാം പരിക്ക് മൂലം ഇന്നതെ മല്‍സരത്തില്‍ കളിച്ചേക്കില്ല.അങ്ങനെ ഇരിക്കെ ഇന്നതെ മല്‍സരത്തില്‍ പുതിയ സൈനിങ് ആയ എംബാപ്പെയില്‍ തന്നെ ആണ് റയല്‍ മാഡ്രിഡിന്‍റെ എല്ലാ പ്രതീക്ഷകളും.മികച്ച ഫോമില്‍ ഉള്ള സലയേ എങ്ങനെ തടയണം എന്നുള്ള തലവേദനയില്‍ ആയിരിയ്ക്കും അന്‍സലോട്ടി.മുന്‍ മല്‍സരങ്ങളില്‍ തീര്‍ക്കാന്‍ പറ്റാതെ പോയ പ്രതികാരം വീട്ടാനുള്ള പറ്റിയ സമയം ആണിത്.