” യമാലിനെ ഞങ്ങള്‍ വല്ലാതെ മിസ് ചെയ്തു ” – ഹാന്‍സി ഫ്ലിക്ക്
ഇന്നലത്തെ കളി പരാജയപ്പെട്ടതിന് ശേഷം ഫ്ലിക്ക് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഹാജര്‍ ആയി.എല്ലാ മാധ്യമങ്ങള്ക്കും ചോദിച്ച് അറിയേണ്ടത് ഒരേ ഒരു കാര്യം മാത്രം ആയിരുന്നു, യമാല്‍ എന്തു കൊണ്ട് കളിച്ചില്ല എന്നത്.കണങ്കാലിന് പരിക്കേറ്റതിനാൽ താരത്തിനെ കൊണ്ട് റിസ്ക് എടുക്കാന്‍ തങ്ങള്‍ക്ക് താല്‍പര്യം ഇല്ല എന്നായിരുന്നു ഫ്ലിക്ക് പറഞ്ഞത്.യമാലിന് പകരം ഫെര്‍മിന്‍ ആയിരുന്നു തുടക്കക്കാരന്‍.
“യമാല്‍ സ്പാനിഷ് ടീമിന് വേണ്ടി കളിയ്ക്കാന്‍ പോകുമോ എന്നത് സംശയം ആണ്.ടീം ഡോക്ടര്‍മാര്‍ അദ്ദേഹത്തിന് അതിനുള്ള അനുവാദം നല്‍കുമോ എന്നത് വളരെ അധികം സംശയം ആണ്.കാരണം പരിക്ക് അല്പം സീരീസ് ആണ്.ഇന്നതെ മല്‍സരം വളരെ അധികം ബുദ്ധിമുട്ടാണ് എന്നു എനിക്കു അറിയാം ആയിരുന്നു.എന്നാല്‍ ഞാന്‍ വിചാരിച്ചതിലും കൂടുതല്‍ നന്നായി അവര്‍ കളിച്ചു.യമാലിനെ ശരിക്കും ഞങ്ങള്‍ മിസ് ചെയ്തു.”ഫ്ലിക്ക് മാധ്യമങ്ങളോട് പറഞ്ഞു.റഫറിയുമായി എന്താണ് സംസാരിച്ചത് എന്നു ചോദിച്ചപ്പോള്‍ റോബര്‍ട്ട് ലെവന്‍ഡോസ്ക്കിയുടെ ഗോള്‍ ഓഫ് സൈഡ് അല്ല എന്നായിരുന്നു താന്‍ പറഞ്ഞത് എന്നും അദ്ദേഹം പറഞ്ഞു. ലെവന്‍ഡോസ്ക്കിയുടെ ബൂട്ട് അല്ല ഓഫ് സൈഡ് ലൈനില്‍ തെളിഞ്ഞത് എന്ന വാദം നിലവില്‍ നില്‍ക്കുന്നുണ്ട്.അത് സൊസിദാദ് താരത്തിന്റെ ആയിരുന്നു എന്നും ബാഴ്സലോണ വാദിക്കുന്നുണ്ട്.