ലണ്ടന്‍ ഡെര്‍ബി സമനിലയില്‍ കലാശിച്ചു
മല്‍സരത്തിന് മുന്നേ തന്നെ പല പ്രമുഖരും ചെല്‍സിയെയും ആഴ്സണലിനെയും ഒരേ പോലെ തുലനം ചെയ്തു.തുല്യ ശക്തികള്‍ ആയ ഇവര്‍ ഇന്നലെ ഏറ്റുമുട്ടിയപ്പോള്‍ രണ്ടു ടീമുകളും ഓരോ വീതം ഗോള്‍ നേടി കളി നിര്‍ത്തി.ഇരു ടീമുകളും തുല്യമായ കണക്കില്‍ പന്ത് കൈവശം വെക്കുകയും അത് പോലെ തന്നെ ലക്ഷ്യത്തിലേക്ക് മൂന്നു ഷോട്ടുകള്‍ നേടുകയും ചെയ്തു.
60-ാം മിനിറ്റിൽ ഗബ്രിയേൽ മാർട്ടിനെല്ലി സന്ദർശകരെ മുന്നിലെത്തിച്ചു.പരിക്കിൽ നിന്ന് മടങ്ങിയെത്തിയ ക്യാപ്റ്റൻ മാർട്ടിൻ ഒഡെഗാർഡിൻ്റെ മികവില്‍ ആണ് ആഴ്സണലിന് ആദ്യ ഗോള്‍ നേടാന്‍ കഴിഞ്ഞത്.10 മിനിറ്റിനുശേഷം, പകരക്കാരനായ എൻസോ ഫെർണാണ്ടസ് പന്തിനെ അതി ശക്തമായി ഡ്രൈവ് ചെയ്തു കൊണ്ട് പെഡ്രോ നെറ്റോയുടെ കാലുകളില്‍ എത്തിച്ചതോടെ ചെല്‍സി സ്കോര്‍ സമനിലയില്‍ എത്തിച്ചു.വിസിൽ മുഴങ്ങിയപ്പോള്‍ കൂടുതൽ നിരാശ തോന്നിയത് ആഴ്‌സണലിനാണ്, കാരണം പകരക്കാരനായ ലിയാൻഡ്രോ ട്രോസാർഡിന് കളി ജയിപ്പിക്കാന്‍ രണ്ടു അവസരങ്ങള്‍ ലഭിച്ചു.അത് ബെല്‍ജിയന്‍ താരം നഷ്ട്ടപ്പെടുത്തിയത് മാനേജര്‍ അര്‍ട്ടേട്ട ലയിൽ കൈവച്ചു കൊണ്ട് നോക്കി ഇരുന്നു.