ലാലിഗ ; ബാഴ്‌സലോണക്ക് രണ്ടാം തോൽവി
ലാലിഗയില്‍ ബാഴ്സലോണക്ക് രണ്ടാം തോല്‍വി.അനീറ്റ സ്റ്റേഡിയത്തില്‍ ബാഴ്സയെ സ്ഥിരമായി വിറപ്പിക്കുന്ന റയല്‍ സോസിദാദ് ഇന്നലെ എതിരില്ലാത്ത ഒരു ഗോളിന് കറ്റാലന്‍ ക്ലബിനെ പരാജയപ്പെടുത്തി.12 ആം മിനുട്ടില്‍ റോബര്‍ട്ട് ലെവന്‍ഡോസ്ക്കിയുടെ ഗോള്‍ വാര്‍ ക്യാന്‍സല്‍ ചെയ്തത് ബാഴ്സക്ക് തിരിച്ചടി ആയി.കൃത്യമായ കൌണ്ടര്‍ ഗെയിമിലൂടെ ബാഴ്സയെ സോസിദാദ് പരീക്ഷിച്ച് കൊണ്ടിരുന്നു.ഒടുവില്‍ അവരുടെ ലക്ഷ്യം ഫലം കണ്ടത് 33 ആം മിനുട്ടില്‍ ആയിരുന്നു.
ഷെറാൾഡോ ബെക്കർ കുബാര്‍സി – ഇനിഗോ ലൈന്‍ മറികടന്ന് ഗോള്‍ നേടി.മല്‍സരത്തിലെ ഏക ഗോളും ഇത് തന്നെ ആണ്.ആദ്യ പകുതിയില്‍ ലമായിന്‍ യമാലിന് പരിക്ക് ഉള്ളത് മൂലം റൈറ്റ് വിങ്ങില്‍ ഫ്ലിക്ക് കളിപ്പിച്ചത് ഫെര്‍മിനെ ആയിരുന്നു.അത് കൊണ്ട് തന്നെ വലിയ കാര്യം ആയോന്നും അദ്ദേഹത്തിന് ചെയ്യാന്‍ കഴിഞ്ഞില്ല.ഓല്‍മോ രണ്ടാം പകുതിയിലെ വന്നുള്ളൂ എന്നതും ബാഴ്സക്ക് അല്പം തിരിച്ചടിയായി.ടീമിലെ പ്രധാനിയായ ഡി യോങ് ബാഴ്സയുടെ കളി പതിയെ ആക്കുന്നത് ടീമിന് വളരെ അധികം ദോഷം ചെയ്യുന്നു.