റൂബൻ അമോറിം യുഗം ആരംഭിക്കാനിരിക്കെ മാൻ യുണൈറ്റഡ് ലെസ്റ്ററിനെ തകർത്തു
മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസ് നിറഞ്ഞാടിയ മല്‍സരത്തില്‍ ലെസ്റ്റര്‍ സിറ്റിയെ എതിരില്ലാത്ത മൂന്നു ഗോളിന് യുണൈറ്റഡ് തോല്‍പ്പിച്ചു.ക്യാപ്റ്റന്‍ ഒരു ഗോളും രണ്ടു ഗോളിനും വഴി ഒരുക്കുകയും ചെയ്തു.ഒക്‌ടോബർ 28-ന് മാനേജർ എറിക് ടെൻ ഹാഗിനെ പുറത്താക്കി താൽക്കാലികമായി വാൻ നിസ്റ്റൽറൂയിയെ നിയമിച്ചതിനുശേഷം ഒന്നില്‍ പോലും യുണൈറ്റഡ് പരാജയപ്പെട്ടിട്ടില്ല.അത് മാത്രം അല്ല യുണൈറ്റഡിന്റെ പ്രകടനം ഏറെ മെച്ചപ്പെടുകയും ചെയ്തു.അദ്ദേഹത്തിന്റെ മാനേജര്‍ റോളിലെ അവസാന മല്‍സരം ആണിത്.
ജയത്തോടെ യുണൈറ്റഡ് ലീഗ് പട്ടികയില്‍ പതിമൂന്നാം സ്ഥാനം നിലനിര്‍ത്തി.17 ആം മിനുട്ടില്‍ അമദ് ഡിയല്ലോയുടെ പാസ് സ്വീകരിച്ച് യുണൈറ്റഡിന് ലീഡ് നല്കാന്‍ ബ്രൂണോക്ക് കഴിഞ്ഞു.38-ാം മിനിറ്റിൽ നൗസൈർ മസ്‌റോയിയുടെ ക്രോസിൽ ഫെർണാണ്ടസിന്‍റെ ഹെഡര്‍ ലെസ്റ്റർ ഡിഫൻഡർ വിക്ടർ ക്രിസ്റ്റ്യാൻസെന്‍റെ തുടയില്‍ തട്ടി ഗോള്‍ ആയി.ഒരു കേര്‍ളിങ് ഷോട്ടോടെ ഗര്‍ണാച്ചോയും ഗോള്‍ കണ്ടെത്തിയതോടെ യുണൈറ്റഡ് കളി അവസാനിപ്പിച്ചു.കളിയുടെ ഏതൊരു നിമിഷത്തില്‍ പോലും യുണൈറ്റഡിന് വെല്ലുവിളി ഉയര്‍ത്താന്‍ ഈ ലെസ്റ്റര്‍ സിറ്റിക്ക് കഴിഞ്ഞില്ല.