ബാഴ്സയെ മുട്ടുകുത്തിക്കാന്‍ റയല്‍ സോസിദാദ്
ബാഴ്സക്ക് എപ്പോഴും വെല്ലുവിളി ആയി നില്ക്കുന്ന അനീറ്റ സ്റ്റേഡിയത്തില്‍ ഇന്ന് അവര്‍ റയല്‍ സോസിദാദിനെ നേരിടും.ലാ ലിഗയിൽ തുടർച്ചയായ അഞ്ചാം വിജയം നേടാൻ ഉള്ള കഠിന പ്രയത്നത്തില്‍ ആണ് അവര്‍.കഴിഞ്ഞ ഒരാഴ്ചയില്‍ സ്പെയിനിലെ മികച്ച ടീമില്‍ നിന്നും യൂറോപ്പിലെ തന്നെ മികച്ച ടീം എന്ന രീതിയിലേക്ക് വളര്‍ന്ന് കഴിഞ്ഞു ഹാന്‍സി ഫ്ലിക്കും സംഘവും.
കഴിഞ്ഞ ആഴ്ച്ച റയല്‍ മാഡ്രിഡിനെ എതിരില്ലാത്ത നാലു ഗോളിനും മ്യൂണിക്കിനെ ഒന്നിനെതിരെ നാല് ഗോളിനും തോല്‍പ്പിച്ച ബാഴ്സ ചാമ്പ്യന്‍സ് ലീഗിലും കഴിഞ്ഞ തവണ ജയിച്ചത് 5 ഗോളിന് ആണ്.കൃത്യതയാര്‍ന്ന പ്രതിരോധവും അത് പോലെ തന്നെ മികച്ച അറ്റാക്കിങ്ങും ഇട കലര്‍ന്ന ബാഴ്സലോണ ഏത് ടീമിനെയും നിഷ്പ്രഭമാക്കി കളഞ്ഞു വരുകയാണ്.അങ്ങനെ ഇരിക്കെ സോസിദാദ് എങ്ങനെ ബാഴ്സയുടെ വെല്ലുവിളി മറികടക്കും എന്നു ജിജ്ഞാസയോടെ നോക്കി നില്‍ക്കുകയാണ് സ്പാനിഷ് ഫൂട്ബോള്‍ ആരാധകര്‍.കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗ് മല്‍സരത്തില്‍ ബൂട്ട് കൊണ്ട് ചവിട്ട് കിട്ടിയ കുബാര്‍സി മാസ്ക് അണിഞ്ഞ് കളിച്ചേക്കും.ഇന്ന് ഇന്ത്യന്‍ സമയം ഒന്നര മണിക്ക് ആണ് കിക്കോഫ്.