മിലാൻ്റെ തോൽവിക്ക് ശേഷം റയൽ മാഡ്രിഡ് ആശങ്കപ്പെടണം – ആൻസലോട്ടി
എൽ ക്ലാസിക്കോയിൽ ബാഴ്‌സലോണയോട് 4-0ന് തോറ്റതിന് ശേഷമുള്ള ആദ്യ മത്സരത്തിൽ, ചാമ്പ്യൻസ് ലീഗിൽ എസി മിലാനോട് ഹോം ഗ്രൗണ്ടിൽ 3-1ന് തോറ്റ റയല്‍ മാഡ്രിഡിന് താക്കീത് നല്കി കൊണ്ട് മാനേജര്‍ അന്‍സലോട്ടി.ഇതിന് മുന്നേ ഒന്നും പരസ്യമായി അന്‍സലോട്ടി ഇതുപോലെ മാഡ്രിഡ് താരങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടില്ല.അദ്ദേഹത്തിന് പ്രസിഡന്‍റ് പേരെസില്‍ നിന്നും വലിയ തരത്തില്‍ ഉള്ള സമ്മര്‍ദം നേരിടുന്നുണ്ട്.
തോൽവി മാഡ്രിഡിനെ പുതിയ ചാമ്പ്യൻസ് ലീഗ് ലീഗ് പ്രതിസന്ധി ഘട്ടത്തിലേക്ക് എത്തിക്കുന്നു. നിലവില്‍ ചാമ്പ്യന്‍സ് ലീഗ് പോയിന്‍റ് പട്ടികയില്‍ എസി മിലാന്‍ പതിനെട്ടാം സ്ഥാനത്താണ്. അതേസമയം ലാലിഗയിൽ അവർ ഇതിനകം തന്നെ ബാഴ്‌സയെക്കാൾ ഒമ്പത് പോയിൻ്റ് പിന്നിലാണ്.”നിലവില്‍ ഞങ്ങള്‍ നേരിടുന്ന പ്രധാന പ്രശ്നം എതിര്‍ ടീം ഞങ്ങള്‍ക്കെതിരെ വളരെ പെട്ടെന്നു തന്നെ അവസരങ്ങള്‍ സൃഷ്ട്ടിക്കുന്നു എന്നതാണ്.അതും വളരെ എളുപ്പത്തില്‍.ഇത് ഉടന്‍ തന്നെ മാറ്റി എടുക്കണം.ഇതാണ് ഞങ്ങളുടെ മുന്നില്‍ ഉള്ള പ്രധാന കടമ്പ.ഞങ്ങളുടെ മുന്നേറ്റ നിര കുറച്ച് കൂടി ക്ലിനികല്‍ ആവണം.”