പരിക്കില്‍ നിന്നും മുക്തി നേടി റോഡ്രിഗോ മടങ്ങി വരുന്നു
വലത് ഹാംസ്ട്രിംഗിന് പരിക്കേറ്റതിനെത്തുടർന്ന് ഒക്ടോബർ 22 മുതൽ പുറത്തിരിക്കുന്ന ബ്രസീലിയൻ ഫോർവേഡ് റോഡ്രിഗോ ഗോസ്, റയൽ മാഡ്രിഡിനൊപ്പം ഗ്രൂപ്പ് പരിശീലനത്തിൽ തിരിച്ചെത്തി.ചൊവ്വാഴ്ച ചാമ്പ്യൻസ് ലീഗിൽ എസി മിലാനെതിരെ താരം കളിച്ചേക്കും.പരിക്കില്‍ അകപ്പെട്ട റോഡ്രിഗോയുടെ പുരോഗതി വളരെ പെട്ടെന്നു തന്നെ ആയിരുന്നു.ടീമിനൊപ്പം ഞായറാഴ്ചത്തെ പരിശീലന സെഷൻ്റെ ഒരു ഭാഗം അദ്ദേഹം പൂർത്തിയാക്കി, തൻ്റെ തിരിച്ചുവരവിലേക്കുള്ള ഒരു പ്രധാന ചുവടുവെപ്പ്.
ബൊറൂസിയ ഡോർട്ട്മുണ്ടിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ആണ് അദ്ദേഹത്തിന് പരിക്ക് സംഭവിച്ചത്.ബാഴ്സലോണയ്ക്കെതിരെ അടുത്തിടെ നടന്ന എൽ ക്ലാസിക്കോയിൽ താരത്തിന്റെ അഭാവം എടുത്ത് കാണിച്ചിരുന്നു.അദ്ദേഹത്തിന്റെ തിരിച്ചു വരവ് റയല്‍ മാഡ്രിഡിന്റെ വലത് വിങ്ങിനെ കൂടുതല്‍ അപകടക്കരമാക്കും.മാനേജര്‍ അന്സാലോട്ടിക്ക് കഴിഞ്ഞ മീറ്റിങ്ങില്‍ പ്രസിഡന്റ് പേരെസ് നല്കിയ താക്കീത് ഇനി മുതല്‍ എല്ലാ മല്‍സരങ്ങളിലും റോഡ്രിഗോ കളിക്കണം എന്നാണ്.അതിനാല്‍ അദ്ദേഹത്തിന് ഇനി മുതല്‍ കൂടുതല്‍ മല്‍സരങ്ങളില്‍ കളിയ്ക്കാന്‍ അവസരം ലഭിക്കും.