സീരി എ യില്‍ ഇന്റര്‍ മിലാനും അറ്റ്ലാന്റക്കും ജയം
സീരി എ യില്‍ ഒന്നാം സ്ഥാനത്ത് നില്ക്കുന്ന നാപൊളിക്ക് വന്‍ തിരിച്ചടി.ഇന്നലെ നടന്ന മല്‍സരത്തില്‍ നാപൊളിയെ എതിരില്ലാത്ത മൂന്നു ഗോളിന് തോല്‍പ്പിച്ച് കൊണ്ട് അറ്റ്ലാന്റ പോയിന്റ് ടേബിളില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു.ഫോർവേഡ് താരം അഡെമോള ലുക്ക്മാൻ ആദ്യ പകുതിയിൽ രണ്ട് ഗോളുകൾ നേടി കൊണ്ട് അറ്റ്ലാന്റക്ക് ലീഡ് നേടി കൊടുത്തു.അതിനു ശേഷം മറ്റെയോ റെറ്റെഗുയി നേടിയ ഗോളില്‍ മല്‍സരം അറ്റ്ലാന്റ സ്റ്റൈലായി ഫീനിഷ് ചെയ്യുകയും ചെയ്തു.
ഇന്നലെ നടന്ന മറ്റൊരു മല്‍സരത്തില്‍ ഇന്റര്‍ മിലാന് വെനെസിയയെ പരാജയപ്പെടുത്തി. എതിരില്ലാത്ത ഒരു ഗോളിന് ആണ് ഇന്റര്‍ ജയം രേഖപ്പെടുത്തിയത്.രണ്ടാം തരത്തില്‍ നിന്നു പ്രമോഷന് ലഭിച്ച് വന്ന അവര്‍ മിലാന് മുന്നില്‍ ദീര്ഗ നേരത്തിന് പ്രതിരോധം പിടിച്ച് നിന്നു എങ്കിലും 65 ആം മിനുട്ടില്‍ വിടവ് കണ്ടെത്തി ലൌറ്റാരോ മാര്‍ട്ടിനസ് സ്കോര്‍ബോര്‍ഡില്‍ ഇടം നേടി.ജയത്തോടെ മിലാന് രണ്ടാം സ്ഥാനത്തേക്ക് കയറിയിട്ടുണ്ട്.